ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ്: പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്
Saturday, September 19, 2020 10:21 PM IST
ആലപ്പുഴ: കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്രവി​ക​സ​നം ല​ക്ഷ്യ​മി​ട്ട് മു​ഖ്യ​മ​ന്ത്രി നൂ​റു​ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​നെ കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. ദാ​മോ​ദ​ര​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​നും സ്വാ​ഗ​തം ചെ​യ്തു.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി മാ​നി​ച്ച് ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ പ​ള്ളാ​ത്തു​രു​ത്തി, തി​രു​മ​ല, നെ​ഹ്റു​ട്രോ​ഫി വാ​ർ​ഡു​ക​ളി​ലാ​യി കു​ട്ട​നാ​ടി​നോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന പ​ത്ത് പു​ഞ്ച​പ്പാ​ട​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തണ​മെ​ന്നും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ത്യേ​കം നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.