തെ​ര​ഞ്ഞെ​ടു​ത്തു
Saturday, September 19, 2020 10:19 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സ്നേ​ഹ​പൂ​ർ​വം ജീ​വ​കാ​രു​ണ്യ സൗ​ഹൃ​ദ സ​മി​തി അം​ഗം പ്ര​ശ​സ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ യു.​അ​ഹ​മ്മ​ദ് ക​ബീ​റി​ന്‍റെ ഓ​ർമയ്ക്കാ​യി സം​ഘ​ട​ന ന​ൽ​കു​ന്ന നാ​ലാ​മ​ത് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തിവ​രു​ന്ന ശ​ബ്ദ​ക​ല ട്ര​സ്റ്റി​നെ​യാ​ണ് യു.​ അ​ഹ​മ്മ​ദ് ക​ബീ​ർ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് 2020നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ലാ​കാ​ര​ൻ പു​ന്ന​പ്ര മ​ധു ചെ​യ​ർ​മാ​നും എം.​കെ.​മം​ഗ​ളാ​ന​ന്ദ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യാ​ണ് ശ​ബ്ദ​ക​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​വാ​ർ​ഡ് നി​ർ​ണയ യോ​ഗ​ത്തി​ൽ സ്നേ​ഹ​പൂ​ർ​വം ജീ​വ​കാ​രു​ണ്യ സ​മി​തി പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ എം. ​പൈ​ങ്ങാ​മ​ഠം അധ്യക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ഗ്രാ​മ​ദീ​പം, എ​സ്.​ ന​ഹാ​സ്, പി.​ടി. നെ​ൽ​സ​ൻ, ഓ​മ​നാ ക​ലാ​ധ​ര​ൻ, റെ​ജീ​ന ന​സീ​ർ, അ​നി​മോ​ൾ ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.