ച​ക്കു​ള​ത്തു​കാ​വ് ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ഓ​ണ്‍​ലൈ​നി​ൽ
Friday, September 18, 2020 10:38 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 26 വ​രെ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​വ​രാ​ത്രി ദി​ന​ത്തി​ൽ വി​ദ്യാ​പൂ​ജ​യും, വി​ദ്യാ​രം​ഭ​വും ന​ട​ക്കും. ദു​ർ​ഗ്ഗാ​ഷ്ട​മി ദി​ന​മാ​യ 23ന് ​ഗ്ര​ന്ഥ​ങ്ങ​ൾ പൂ​ജ​വെ​യ്ക്കും. വി​ദ്യാ​രം​ഭ ദി​ന​ത്തി​ൽ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും.
ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ദ​പ​ണ്ഡി​തന്മാ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ കു​രു​ന്നു​ക​ളു​ടെ നാ​വി​ൽ ഹ​രി​ശ്രീ കു​റി​ക്കും.
പൂ​ജ​യി​ലും വ​ഴി​പാ​ടി​ലും പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ർ വ​ഴി​പാ​ട് കൗ​ണ്ട​ർ വ​ഴി നേ​രി​ട്ടോ, ഓ​ണ്‍​ലൈ​ൻ​വ​ഴി​യോ ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ന​വ​രാ​ത്രി ദി​ന​ത്തി​ൽ സം​ഗീ​താ​ർ​ച്ച​ന​യ്ക്കു​പു​റ​മേ നൃ​ത്തം, ഡാ​ൻ​സ്, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, ക​ഥ​ക​ളി, ഓ​ട്ടൻ​തു​ള്ള​ൽ, ചാ​ക്യാ​ർ​കൂ​ത്ത്, തെ​യ്യം, കോ​ലം തു​ട​ങ്ങി ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണ്‍​ലൈ​നി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കാം. www.facebook.com/Chakkulam എ​ന്ന ഫേസ്ബു​ക്ക് പേ​ജി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ല​ഭ്യ​മാ​ണ്. Web: www.chakkulathukavu temple.org, Email: chakkulathu [email protected]ഫോ​ണ്‍ ന​ന്പ​ർ: 9447104242, 8943218902.