ഭ​ര​ണി​ക്കാ​വ് മ​ത്സ്യ​ഫെ​ഡ് ഫി​ഷ്മാ​ർ​ട്ട് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: ഭ​ക്ഷ്യസു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ്യ​ഫെ​ഡി​ന്‍റെ ഭ​ര​ണി​ക്കാ​വി​ലെ ഫി​ഷ്മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും. മ​ത്സ്യ​ഫെ​ഡി​ന്‍റെ തീ​ര​ത്തു​നി​ന്നും വി​പ​ണി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തീ​ര​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ച്ചുകൊ​ണ്ടു​വ​രു​ന്ന മ​ത്സ്യം നേ​രി​ട്ട് അ​വ​രി​ൽ നി​ന്നും സം​ഭ​രി​ച്ച് ഗു​ണ​മേന്മ ന​ഷ്ട​പ്പെ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന്യാ​യ​വി​ല​യ്ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ക്കു​ന്ന സം​ര​ംഭ​മാ​ണി​ത്.
ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ ഫി​ഷ്മാ​ർ​ട്ട് ആ​ണ് ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ കോ​യി​ക്ക​ൽ ച​ന്ത​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, മാ​നേ​ജിം​ഗ ഡ​യ​റ​ക്ട​ർ ലോ​റ​ൻ​സ് ഹാ​രോ​ൾ​ഡ്, ജി​ല്ലാ മാ​നേ​ജ​ർ കെ. ​സ​ജീ​വ​ൻ, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ​ൻ, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി. ​വാ​സു​ദേ​വ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.