ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ന് 2447 കോ​ടി രൂ​പ: മു​ഖ്യ​മ​ന്ത്രി
Thursday, September 17, 2020 10:11 PM IST
ആ​ല​പ്പു​ഴ: ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​വേ​ണ്ടി 100 ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പ്ര​ള​യാ​നന്ത​ര കു​ട്ട​നാ​ടി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​തെ​ന്നും വി​വി​ധ വ​കു​പ്പു​ക​ളി​ൽകൂ​ടി 2447 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡും കി​ഫ്ബി​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും റീ​ബി​ൽ​ഡ് കേ​ര​ള ഇ​ൻ​ഷ്യേ​റ്റീ​വും ഏ​കോ​പി​ച്ച് ന​ട​പ്പാ​ക്കു​ന്ന കു​ട്ട​നാ​ടി​ന്‍റെ ര​ണ്ടാം പാ​ക്കേ​ജ് സ​മ​ഗ്ര​പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
കു​ട്ട​നാ​ട്ടിലെ കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യും ക​ർ​ഷ​ക​വ​രു​മാ​ന​ത്തി​ന്‍റെ തോ​തും വ​ർ​ധി​പ്പി​ക്കു​ക, വേ​ന്പ​നാ​ട് കാ​യ​ൽ​വ്യ​വ​സ്ഥ​യെ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ൾ താ​ങ്ങാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​യി​ലാ​ക്കു​ക, പ്ര​ദേ​ശ​വാ​സി​ക​ളെ സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ബൃ​ഹ​ത്താ​യ ഈ ​പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ചി​ല പ​ദ്ധ​തി​ക​ൾ​ക്കു വ​രു​ന്ന 100 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഫ​ലം ക​ണ്ടു​തു​ട​ങ്ങും.

കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും അ​വി​ടു​ത്തെ ജ​ന​ജീ​വി​ത​ത്തി​ലും സ​മ​ഗ്ര​മാ​യ ഇ​ട​പെ​ടെ​ലാ​കും ഇ​തു​വ​ഴി ഉ​ണ്ടാ​കു​ക. കു​ട്ട​നാ​ടി​നെ പ്ര​ത്യേ​ക കാ​ർ​ഷി​ക​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, കു​ട്ട​നാ​ട്ടി​ൽ പ്ര​ത്യേ​ക കാ​ർ​ഷി​ക ക​ല​ണ്ട​ർ നി​ർ​ബ​ന്ധ​മാ​ക്കു​ക, കൃ​ത്യ​സ​മ​യ​ത്തു ന​ല്ല​യി​നം വി​ത്തു​ക​ൾ വി​ത​ര​ണം​ ചെ​യ്യു​ക, ആ​വ​ശ്യ​മാ​യ വി​ത്തി​ന​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, പെ​ട്ടി​യും പ​റ​യും മാ​റ്റി പു​തി​യ സ​ബ്മേ​ഴ്സി​ബി​ൾ പ​ന്പ് വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ പ്ര​വൃ​ത്തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​പാ​ക്കേ​ജി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്ത​ത്. കു​ട്ട​നാ​ട​ൻ മേ​ഖ​ല​യ്ക്കു​ള്ള കാ​ർ​ഷി​ക ക​ല​ണ്ട​ർ അ​ന്താ​രാ​ഷ്ട്ര കാ​യ​ൽ ഗ​വേ​ഷ​ണ കേ​ന്ദ്രം ത​യാ​റാ​ക്കിക്ക​ഴി​ഞ്ഞു. സ​ബ്മേ​ഴ്സി​ബി​ൾ പ​ന്പ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൃ​ഷി വ​കു​പ്പ് ആ​രം​ഭി​ച്ചു. ഹ്ര​സ്വ​കാ​ല നെ​ല്ലി​ന​മാ​യ ’ഉ​മ വി​ത്ത്’ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

കു​ട്ട​നാ​ട് അ​രി എ​ന്ന ബ്രാ​ൻ​ഡ് ഉത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ല​പ്പു​ഴ​യി​ൽ ഒ​രു സം​യോ​ജി​ത റൈ​സ് പാ​ർ​ക്ക് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ 30ന​കം ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ വ്യ​വ​സാ​യ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ നൂ​ത​ന​ങ്ങ​ളാ​യ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. ഉ​യ​ർ​ന്ന​പ്ര​ത​ല​ത്തി​ൽ ക​ന്നു​കാ​ലി ഷെ​ഡു​ക​ൾ എ​ല്ലാ​പ​ഞ്ചാ​യ​ത്തി​ലും നി​ർ​മി​ക്കു​ക, താ​റാ​വ് കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഇ​വ​യ്ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, താ​റാ​വ്കൃ​ഷി ഗ​വേ​ഷ​ണ​സ്ഥാ​പ​നം വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല മു​ഖാ​ന്തി​രം സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ​വ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 89 സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് 1.79 കോ​ടി രൂ​പ വാ​യ്പ​യാ​യി ന​ൽ​കും. കു​ള​വാ​ഴ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി 20 ല​ക്ഷം ശു​ദ്ധ​ജ​ല മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലേ​ക്കു​ള്ള ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ വീ​തി​യോ ആ​ഴ​മോ വ​ർ​ധി​പ്പി​ക്കു​ക, പ​ന്പ​യി​ൽ മൂ​ന്നു പ്ര​ള​യ റെ​ഗു​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ക, എ​സി ക​നാ​ൽ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക, വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ അ​തി​ർ​ത്തി​ക​ൾ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി കൈ​യേ​റ്റ​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ക, ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി ആ​ഴം വ​ർ​ധി​പ്പി​ക്കു​ക, പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് നി​ർ​മാ​ണ​ത്തി​നു ’കം​പാ​ർ​ട്ട്മെ​ന്‍റ​ലൈ​സേ​ഷ​ൻ’ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1.50 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന നെ​ടു​മു​ടി​-കു​പ്പ​പ്പു​റം റോ​ഡ്, 3.50 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മ​ങ്കൊ​ന്പ് എ​സി റോ​ഡ് മു​ത​ലു​ള്ള ച​ന്പ​ക്കു​ളം ഗ​വ. ഹോ​സ്പി​റ്റ​ൽ റോ​ഡ്, 3.30 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മു​ട്ടാർ സെ​ൻ​ട്ര​ൽ റോ​ഡ് എ​ന്നി​വ​യു​ടെ പ​ണി വ​രു​ന്ന നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി കെഎ​സ്ഇ​ബി​യു​ടെ മൂ​ന്ന് സ​ബ്സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കും. റീ​ബി​ൽ​ഡ് കേ​ര​ള ഇ​ൻ​ഷ്യേ​റ്റീ​വ് വ​ഴി ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ മൂ​ന്ന് ഘ​ട​ക​ങ്ങ​ളു​ണ്ട്. കു​ട്ട​നാ​ട്ടി​ൽ നി​ല​വി​ലു​ള്ള 66 കെ​വി സ​ബ്സ്റ്റേ​ഷ​ൻ 110 കെ​വി​യാ​യി ഉ​യ​ർ​ത്തു​ക, കാ​വാ​ല​ത്ത് പു​തി​യ 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ക, കി​ട​ങ്ങ​റയി​ൽ പു​തി​യ 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ എ​ന്നി​വ​യാ​ണ​വ. ഇ​തു​വ​ഴി കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് ത​ട​സ​ര​ഹി​ത​മാ​യി വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​കും. ഒ​പ്പം നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം പ​ന്പു​ചെ​യ്ത് മാ​റ്റാ​നും ഇ​ത് സ​ഹാ​യ​ക​മാ​കും.

110 കെ​വി ലൈ​ൻ നി​ർ​മാ​ണ​ത്തി​ന് കാ​വാ​ല​ത്ത് ഭൂ​മി ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. 18 മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. 33 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി കി​ട​ങ്ങ​റ​യി​ൽ ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. 66 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ അ​പ്ഗ്ര​ഡേ​ഷ​നും പൂ​പ്പ​ള്ളി​-കു​ട്ട​നാ​ട് ലൈ​ൻ 110 കെ​വി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തു​മാ​യ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​തി​ന്‍റെയും പ​ണി പൂ​ർ​ത്തി​യാ​ക്കും. കി​ഫ്ബി പ​ദ്ധ​തി​യാ​യ 291 കോ​ടി രൂ​പ​യു​ടെ വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ വി​ക​സ​നം സ​ത്വ​ര​മാ​യി ന​ട​പ്പാ​ക്കും.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക്, വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ, വ​നം-​വ​ന്യ​ജീ​വി-​മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ. ​രാ​ജു, ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കൃ​ഷി മ​ന്ത്രി വി.​എ​സ.് സു​നി​ൽ​കു​മാ​ർ, ത​ദ്ദേ​ശ​ഭ​ര​ണ മ​ന്ത്രി എ.​സി. ‌മൊ​യ്തീ​ൻ, ടൂ​റി​സം-​ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, പ്ലാ​നിം​ഗ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. രാ​മ​ച​ന്ദ്ര​ൻ, ജി​ല്ല​യി​ലെ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ർ​ഡ് മെ​ന്പ​ർ സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു, ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, കു​ട്ട​നാ​ട്ടി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.