പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​; മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ജന്മ​നാ​ട് ഒ​രു​ങ്ങി
Thursday, September 17, 2020 10:11 PM IST
പു​ന്ന​മൂ​ട്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​ന​രൈ​ക്യ ശി​ല്പി​യാ​യ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ജന്മം ​കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ മാ​വേ​ലി​ക്ക​ര​യു​ടെ മ​ണ്ണ് ഒ​രു​ങ്ങിക്കഴി​ഞ്ഞു.​കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​വേ​ദി​യി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും യൂ​ടൂ​ബ് ചാ​ന​ലി​ലും പ​രി​പാ​ടി ലൈ​വാ​യി ന​ൽ​കു​ന്നു​ണ്ട്.​ പൂ​ർ​ണമാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നം രൂ​പീ​ക​രി​ച്ച​തി​നുശേ​ഷം ആ​ദ്യ​മാ​യി 2013 ൽ 83-ാ​മ​ത് പു​ന​രൈ​ക്യ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സ​ഭാ സം​ഗ​മ​ത്തി​നു മാ​വേ​ലി​ക്ക​ര​പു​ന്ന​മൂ​ട് വേ​ദി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ജന്മ​നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്.1930 സെ​പ്തം​ബ​ർ 20ന് ​കൊ​ല്ലം ത​ങ്ക​ശേ​രി ല​ത്തീ​ൻ അ​ര​മ​ന ചാ​പ്പ​ലി​ൽ വ​ച്ച് മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ർ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ നി​ന്നും ആ​ഗോ​ള ​ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കൊ​പ്പം ചേ​ർ​ന്നു. ഇ​തി​നെ അ​നു​സ്മ​രി​ച്ചാ​ണ് പു​ന​രൈ​ക്യ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് . പു​ന​രൈ​ക്യ ശി​ല്പി​യാ​യ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി 1882 സെ​പ്തം​ബ​ർ 21ന് ​മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വി​ലെ പ​ണി​ക്ക​രു വീ​ട്ടി​ലാ​ണ് ജ​നി​ച്ച​ത്.