അ​ർ​ച്ച​ന​യു​ടെ മ​ര​ണം: യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ
Thursday, September 17, 2020 10:09 PM IST
കാ​യം​കു​ളം: ആ​റാ​ട്ടു​പു​ഴ പെ​രു​ന്പ​ള്ളി​യി​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​ർ​ച്ച​ന മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കാ​മു​ക​നാ​യ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ല​ന്നും അ​ർ​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ൾ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ക​ണ്ട​ല്ലൂ​ർ പ​ട്ടോ​ളി മാ​ർ​ക്ക​റ്റി​ലെ വീ​ട്ടി​ലെ​ത്തി ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. മൊ​ഴി പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​തു​വ​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ ത​ക്ക​താ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലും വാ​ട്സ് ആ​പ് ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളി​ലും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി യു​വാ​വാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്ന തെ​ളി​വു​ണ്ടെ​ന്നും കേ​സെ​ടു​ക്കാ​ത്ത​ത് യു​വാ​വി​നെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ർ​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ൾ. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ർ​ച്ച​ന​യു​ടെ വീ​ട്ടി​ൽ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.