പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Thursday, September 17, 2020 10:06 PM IST
മാ​വേ​ലി​ക്ക​ര: പോ​പ്പു​ല​ർ നി​ക്ഷേ​പ കൂ​ട്ടാ​യ്മ മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് ബി​ജെ​പി മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രോ ബ്രാ​ഞ്ചി​ലെ​യും നി​ക്ഷേ​പ​ക​ർ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സെ​ടു​ക്കു​ക, കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്കു​ക, സ്ഥാ​പ​ന​ത്തി​ലെ മു​ഴു​വ​ൻ ഡ​യ​റ​ക​ട​ർ​മാ​ർ​ക്കെ​തി​രേയും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേയും കേ​സെ​ടു​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ പി.​സി. ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ജി. തോ​മ​സ്,കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​രേ​ഷ് കു​മാ​ർ, ബി​ജെ​പി മാ​വേ​ലി​ക്ക​ര നി​യോ​ജ​കമ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി. അ​രു​ണ്‍, സു​രേ​ഷ് പൂ​വ​ത്തു​മ​ഠം, നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ രാ​ജേ​ന്ദ്ര​ൻ, അ​ല​ക്സ് ആ​റ്റു​മാ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.