ചെ​ല്ലാ​നം തീ​ര​സം​ര​ക്ഷ​ണ​ം: പ്ര​ത്യേ​ക​സ​മി​തി രൂ​പ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം
Wednesday, September 16, 2020 10:20 PM IST
ആ​ല​പ്പു​ഴ: ചെ​ല്ലാ​നം മു​ത​ൽ ഫോ​ർ​ട്ടു​കൊ​ച്ചി വ​രെ​യു​ള്ള തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് കെ​ആ​ർ​എ​ൽ​സി​സി സ​മ​ർ​പ്പി​ച്ച ജ​ന​കീ​യ രേ​ഖ​യി​ന്മേൽ വി​ദ​ഗ്ധ ച​ർ​ച്ച ന​ട​ത്തി. ചെ​ല്ലാ​നം തീ​രസം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മി​തി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ടാ​യി. കൊ​ച്ചി അ​ഴി​മു​ഖ​ത്തു നി​ന്നും നീ​ക്കം ചെ​യ്യു​ന്ന മ​ണ​ൽ ചെ​ല്ലാ​ന​ത്ത് തീ​ര​സ​ന്പു​ഷ്ടീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പോ​ർ​ട്ട് ട്ര​സ്റ്റ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​തി​നാ​വ​ശ്യ​മാ​യ പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.
ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, ചീ​ഫ് എ​ൻ​ജി​നി​യ​ർ ഇ​ൻ ചാ​ർ​ജ് ശ്രീ​ദേ​വി മ​ധു, എ​റ​ണാ​കു​ളം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​അ​ബ്ബാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ (പ്ലാ​നിം​ഗ്) ശ്യാം, ​കെ​ആ​ർ​എ​ൽ​സി​സി ഷാ​ജി ജോ​ർ​ജ്, അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ, ജോ​സ​ഫ് ജൂ​ഡ്, പി.​ആ​ർ. കു​ഞ്ഞ​ച്ച​ൻ, ടി.​എ. ഡാ​ൽ​ഫി​ൻ, ഡാ​നി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രെ​യും കെ​അ​ർ​എ​ൽ​സി​സി സം​ഘം സ​ന്ദ​ർ​ശി​ച്ച് ജ​ന​കീ​യ​രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തു. ജ​ന​കീ​യ​രേ​ഖ​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു പി​ന്തു​ണ ഇ​വ​ർ വാ​ഗ്ദാ​നം ചെ​യ്തു.