ഒ​ഴു​ക്കി​ല്‍​പ്പെട്ട പ​ശു​വി​നു യു​വാ​ക്ക​ള്‍ ര​ക്ഷ​ക​രാ​യി
Wednesday, September 16, 2020 10:20 PM IST
എ​ട​ത്വ: പ​മ്പ​ാന​ദി​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെട്ട പ​ശു​വി​നു പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വാ​ക്ക​ള്‍ ര​ക്ഷ​ക​രാ​യി. ത​ല​വ​ടി വേ​മ്പ​ന പ്ര​ശാ​ന്ത് ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വാ​ണ് വെ​ള്ള​ക്കി​ണ​ര്‍ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു സ​മീ​പ​ത്തെ പ​മ്പ​ാന​ദി​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെട്ട​ത്. പു​ല്ല് തീ​റ്റി​ക്കാ​നാ​യി ന​ദി​യു​ടെ തീ​ര​ത്ത് കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ര​ക്ഷ​ണഭി​ത്തി​യി​ല്‍നി​ന്നും കാ​ല്‍വ​ഴു​തി ന​ദി​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ല്‍ പ​ശു ഒ​ഴു​കി​പ്പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെട്ട വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ അ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​കെ. സു​ധീ​ര്‍, വി​ഷ്ണു ഇ​ല​യ​നാ​ട് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ശു​വി​നെ ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ള്‍ ഏ​റെ നേ​രം സാ​ഹ​സ​പ്പെ​ട്ടാ​ണ് പ​ശു​വി​നെ ക​ര​യ്ക്ക് എ​ത്തി​ച്ച​ത്.