അ​ർ​ച്ച​ന​യു​ടെ മ​ര​ണം: കാ​മു​ക​നാ​യ യു​വാ​വി​നെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും
Wednesday, September 16, 2020 10:20 PM IST
കാ​യം​കു​ളം: ആ​റാ​ട്ടു​പു​ഴ പെ​രു​ന്പ​ള്ളി​യി​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​മു​ക​നാ​യ യു​വാ​വി​നെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്ന് തൃ​ക്കു​ന്ന​പ്പു​ഴ സി​ഐ ആ​ർ. ജോ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വ​നി​ത ക​മ്മീ​ഷ​ൻ അം​ഗം എം.​എ​സ്. താ​ര അ​ർ​ച്ച​ന​യു​ടെ പെ​രു​ന്പ​ള്ളി​യി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ണ​യി​ച്ച യു​വാ​വാ​ണ് മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​യെ​ന്നും ഇ​യാ​ൾ​ക്കെ​തിരേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണക്കുറ്റം ചു​മ​ത്തി കേ​സ​ടു​ക്ക​ണ​മെ​ന്നും മ​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും അ​ർ​ച്ച​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ വ​നി​താ​ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​ർ​ച്ച​ന​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും അ​നു​ജ​ത്തി​യു​ടെ​യും സു​ഹൃ​ത്താ​യ ഒ​രു യു​വാ​വി​ന്‍റെ​യും മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഒ​രു ശാ​ന്തി​ക്കാ​ര​നെ ക​ണ്ടെ​ത്താ​നും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ഉ​ട​ൻ ന​ട​ത്ത​രു​തെ​ന്നും ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞേ ന​ട​ത്താ​വൂ എ​ന്നും പി​താ​വി​നോ​ട് ഒ​രു ശാ​ന്തി​ക്കാ​ര​ൻ പ​റ​ഞ്ഞതാ​യും ഇ​തു സം​ബ​ന്ധ​മാ​യി അ​ർ​ച്ച​ന സു​ഹൃ​ത്തി​ന് അ​യ​ച്ച വാ​ട്സ് ആ​പ്പ് ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നോ​ട് അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹം പോ​ലെ ന​ട​ക്ക​ട്ടെ എ​ന്ന് അ​ർ​ച്ച​ന പ്ര​തി​ക​രി​ച്ച​തും സ​ന്ദേ​ശ​ത്തി​ലു​ണ്ട്. അ​തി​നാ​ൽ ശാ​ന്തി​ക്കാ​ര​നി​ൽ നി​ന്നുകൂ​ടി വി​വ​ര​ങ്ങ​ൾ ആ​രാ​യാ​നാ​ണ് പോ​ലീ​സ് ശ്ര​മം.
ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ കാ​മു​ക​നാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​റാ​ട്ടു​പു​ഴ പെ​രു​ന്പ​ള്ളി മു​രി​ക്കി​ൻ വീ​ട്ടി​ൽ വി​ശ്വ​നാ​ഥ​ൻ-ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളും കൊ​ല്ല​ത്തെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ അ​വ​സാ​നവ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥിനി​യു​മാ​യി​രു​ന്ന അ​ർ​ച്ച​ന(21) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ത്തെ​ഴു​തി വ​ച്ച് വി​ഷ​ക്കാ​യ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. യു​വാ​വി​നെ​തി​രെ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല. ചോ​ദ്യം ചെ​യ്ത ശേ​ഷം ശ​ക്ത​മാ​യ തെ​ളി​വ് ല​ഭി​ച്ചാ​ൽ കേ​സെ​ടു​ക്കും എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. ഇ​പ്പോ​ൾ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.