യു​വാ​വി​നെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, September 16, 2020 10:20 PM IST
അ​​​ന്പ​​​ല​​​പ്പു​​​ഴ: പു​​​ന്ന​​​പ്ര​​​യി​​​ൽ എ​​​ട​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി​​​യെ കാ​​​റി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. എ​​​ട​​​പ്പാ​​​ൾ ച​​​ങ്ങ​​​രം​​​കു​​​ളം സ്വ​​​ദേ​​​ശി ഷം​​​സാ​​​ദി (32) നെ​​​യാ​​​ണു പു​​​ന്ന​​​പ്ര കു​​​റ​​​വ​​​ൻ തോ​​​ടി​​​നു കി​​​ഴ​​​ക്ക് വെ​​​ന്പാ​​​ല മു​​​ക്കി​​​നു സ​​​മീ​​​പ​​​ത്തെ ഷാ​​​ലി​​​മാ​​​ർ വീ​​​ടി​​​നു മു​​​ന്നി​​​ൽ ചൊ​​​വ്വാ​​​ഴ് രാ​​​ത്രി എ​​​ട്ടോ​​​ടെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​റി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ൾ​​​ക്കൊ​​​പ്പം മ​​​ദ്യ​​​പി​​​ച്ച ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി പോ​​​ലീ​​​സ് മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
പു​​​ന്ന​​​പ്ര സ്വ​​​ദേ​​​ശി​​​യാ​​​യ ഭാ​​​ര്യ സൈ​​​റ​​​യു​​​മാ​​​യി പാ​​​ല​​​ക്കാ​​​ടാ​​​ണ് ഷം​​​സാ​​​ദ് താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.​​​സൈ​​​റ​​​യു​​​ടെ ആ​​​ദ്യ വി​​​വാ​​​ഹ​​​ത്തി​​​ലെ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ പു​​​ന്ന​​​പ്ര​​​യി​​​ലെ വീ​​​ട്ടി​​​ൽ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കെ​​​പ്പ​​​മാ​​​ണ് ക​​​ഴി​​​യു​​​ന്ന​​​ത്. ഏ​​​താ​​​നും​​​നാ​​​ളു​​​ക​​​ളാ​​​യി ഷം​​​സാ​​​ദും ഭാ​​​ര്യ​​​യും പു​​​ന്ന​​​പ്ര​​​യി​​​ലാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. കാ​​​റി​​​ൽ മ​​​ദ്യ​​​പി​​​ച്ച് അ​​​വ​​​ശ​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ഇ​​​യാ​​​ളെ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​ വ​​​ണ്ടാ​​​നം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മൃ​​​ത​​​ദേ​​​ഹം വ്യാ​​​ഴാ​​​ഴ്ച പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​ന​​​ൽ​​​കും. മ​​​ക​​​ൻ: സം​​​ദാ​​​ൻ.