തു​ക റീ​-ഇ​ന്പേ​ഴ്സ് ചെ​യ്യും
Wednesday, September 16, 2020 10:18 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യ​നീ​തിവ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കിവ​രു​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലിം​ഗ​മാ​റ്റ ശാ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യി ഹോ​ർ​മോ​ണ്‍ ചി​കി​ത്സ ന​ട​ത്തു​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്ക് ഹോ​ർ​മോ​ണ്‍ മ​രു​ന്നു​ക​ളു​ടെ തു​ക റീ​ -ഇ​ന്പേ​ഴ്സ് ചെ​യ്ത് ന​ൽ​കും. ജി​ല്ല​യി​ൽ ലിം​ഗ​മാ​റ്റ ശാ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഹോ​ർ​മോ​ണ്‍ ചി​കി​ത്സ ന​ട​ത്തു​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടണം. ഫോ​ണ്‍: 0477 -2253870.

ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം

അ​മ്പ​ല​പ്പു​ഴ: വൈ​ശ്യം​ഭാ​ഗം ഗ​വ. എ​ല്‍പി സ്കൂ​ളി​ല്‍ ശ​താ​ബ്ദി സ്മാ​ര​ക ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഓ​പ്പ​ണ്‍ സ്റ്റേ​ജ് സ​മ​ര്‍​പ്പി​ച്ച​ത്. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ചാ​ക്കോ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ.​വി. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി മ​ന്മ​ഥ​ന്‍ നാ​യ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. അ​നി​യ​പ്പ​ന്‍, ഹെ​ഡ്മി​സ്ട്ര​സ് കെ.​എ. ശ്രീ​മ​തി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്രീ​ത കെ.​ആ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.