ലൈ​ഫ് മി​ഷ​ൻ: ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം 24ന്
Tuesday, September 15, 2020 10:43 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ൻ മൂ​ന്നാം​ഘ​ട്ട​മാ​യി ജി​ല്ല​യി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ (​ഫ്ളാ​റ്റ്) നി​ർ​മാ​ണോ​ദ്ഘാ​ട​നം 24ന് ​രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ 54 സെ​ന്‍റ് സ്ഥ​ല​ത്ത് 28 ഭ​വ​ന​ങ്ങ​ൾ അ​ട​ങ്ങി​യ സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു 475.1 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക​യാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം ന​ടു​വ​ട്ടം, പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ 50 സെ​ന്‍റ് സ്ഥ​ല​ത്ത് 44 ഭ​വ​ന​ങ്ങ​ൾ അ​ട​ങ്ങി​യ സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 710.4 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ 29 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളാ​ണ് 24ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം, റി​പ്പോ​ർ​ട്ട് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഫ്ളാ​റ്റ് നി​ർ​മി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ലൈ​ഫ് മി​ഷ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി, എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ. ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ സ്വാ​ഗ​തം പ​റ​യും.
ലൈ​ഫ് മി​ഷ​ൻ വ​ഴി നി​ർ​മി​ക്കു​ന്ന ഫ്ളാ​റ്റി​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള മു​റി, സി​ക്ക് റൂം, ​റി​ക്രി​യേ​ഷ​ൻ മു​റി, കോ​മ​ണ്‍ ഫെ​സി​ലി​റ്റി റും, ​ഇ​ല​ക്ട്രി​ക്ക​ൽ റൂം ​എ​ന്നീ സൗ​ക​ര്യ​ങ്ങ​ളുമുണ്ട്. പ​ള്ളി​പ്പാ​ട് ഭ​വ​ന​സ​മു​ച്ച​യം 26625.82 സ്ക്വ​യ​ർ​ഫീ​റ്റും മ​ണ്ണ​ഞ്ചേ​രി​യി​ലേ​ത് 17696.94 സ്ക്വ​യ​ർ​ഫീ​റ്റും ആ​ണ്. ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്കാ​ണ് ഭ​വ​ന​സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര കു​റു​പ്പ്, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ്, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. ഉ​ദ​യ​സിം​ഹ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലൈ​ഫ് മി​ഷ​ൻ സം​സ്ഥാ​ന​ത്ത് ഓ​ഗ​സ്റ്റ് മാ​സം വ​രെ 2,26,490 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 16,450 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.