ഇ​ല​ക്‌ട്രീഷ്യ​ൻ, പ്ലം​ബ​ർ എ​ന്നി​വ​രു​ടെ സേ​വ​നം വി​ര​ൽത്തുന്പി​ൽ ഒ​രു​ക്കി സ്കി​ൽ ര​ജി​സ്ട്രി ആ​പ്പ്
Tuesday, September 15, 2020 10:43 PM IST
ആ​ല​പ്പു​ഴ: ഇ​ല​ക്ട്രി​ഷ്യ​ൻ, പ്ലം​ബ​ർ, പെ​യി​ന്‍റ​ർ, കാ​ർ​പ്പെ​ന്‍റ​ർ എ​ന്നി​ങ്ങ​നെ 42 സേ​വ​ന​മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ സേ​വ​ന​ങ്ങ​ൾ വി​ര​ൽ​ത്തുന്പി​ൽ ഒ​രു​ക്കി സ്കി​ൽ ര​ജി​സ്ട്രി ആ​പ്പ്. തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​നാ​യ കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്കി​ൽ​സ് എ​ക്സ​ല​ൻ​സാ​ണ് (കെഎഎ​സ്ഇ) സ്കി​ൽ ര​ജി​സ്ട്രി എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യ​ത്.
വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ്, എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പ്, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദൈ​നം​ദി​ന ഗാ​ർ​ഹി​ക, വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ വൈ​ദ​ഗ്ദ്യ​മു​ള​ള​വ​രു​ടെ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ല​ഭ്യ​മാ​ക്കാ​ൻ ഈ ​ആ​പ്പി​ലൂ​ടെ സാ​ധി​ക്കും. വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്കി​ൽ ര​ജി​സ്ടി രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ 42 സേ​വ​ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധരു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽനി​ന്ന് സൗ​ജ​ന്യ​മാ​യി ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​ർ​ക്ക് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ ആ​യും ഇ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ക​സ്റ്റ​മ​ർ ആ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.
കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചുവ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്കും ലോ​ക്ക് ഡൗ​ണി​ൽ തൊ​ഴി​ലി​ല്ലാ​തെ വ​ല​ഞ്ഞുപോ​യ ദൈ​നം​ദി​ന ഗാ​ർ​ഹി​ക, വ്യാ​വ​സാ​യി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ളെ തേ​ടു​ന്ന ഗാ​ർഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾക്കും സ്കി​ൽ ര​ജി​സ്ട്രി​യു​ടെ സേ​വ​നം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.