കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ, അ​നു​വ​ദി​ക്കു​ന്ന​ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക്
Thursday, August 13, 2020 10:19 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ൾ ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്പോ​ൾ ചി​ല നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. റൂം​ ഐ​സൊ​ലേ​ഷ​നു​ള്ള സൗ​ക​ര്യം വീ​ട്ടി​ലു​ണ്ടെ​ന്ന് പ്രാ​ദേ​ശി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പുവ​രു​ത്തി​യ​ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​മ​തി ന​ൽ​കൂ​വെ​ന്ന് ഡി​എം​ഒ എ​ൽ. അ​നി​ത​കു​മാ​രി പ​റ​ഞ്ഞു.
കോ​വി​ഡ് സം​ബ​ന്ധ​മാ​യ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ളെ​യാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ഗ​ർ​ഭി​ണി​ക​ൾ, മൂ​ന്നു മാ​സം​വ​രെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​മാ​ർ, മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​സൗ​ക​ര്യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. രോ​ഗി​യു​ടെ പൂ​ർ​ണ​സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ ഹോം ​ഐ​സൊ​ലേ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു. രോ​ഗി​ക്ക് റൂം​ ഐ​സൊ​ലേ​ഷ​നു​ള്ള സൗ​ക​ര്യം വീ​ട്ടി​ലു​ണ്ടെ​ന്ന് പ്രാ​ദേ​ശി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പുവ​രു​ത്തു​ന്ന​വ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു.
12 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ കൂ​ടെ മാ​താ​പി​താ​ക്ക​ൾ-​ര​ക്ഷ​ാക​ർ​ത്താ​വ് ഒ​രാ​ളെ റൂം ​ഐ​സൊ​ലേ​ഷ​നി​ൽ കൂ​ടെ ക​ഴി​യാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ക​ഴി​യു​ന്ന മു​റി വാ​യു സ​ഞ്ചാ​ര​മു​ള്ള​തും ബാ​ത്ത് അ​റ്റാ​ച്ച്ഡ് ആ​യ​തു​മാ​യി​രി​ക്ക​ണം. രോ​ഗി​യു​മാ​യോ, രോ​ഗി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളു​മാ​യോ വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് യാ​തൊ​രു സ​ന്പ​ർ​ക്ക​വും പാ​ടി​ല്ല. വീ​ട്ടി​ലെ പ്രാ​യ​മാ​യ​വ​രെ​യും മ​റ്റു​ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​രെ​യും മാ​റ്റി താ​മ​സി​പ്പി​ക്കേ​ണ്ട​താ​ണ്. രോ​ഗി​യാ​യ വ്യ​ക്തി​യു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ർ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യേ​ണ്ട​തും വീ​ണ്ടും സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്.
രോ​ഗിക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തുകൊ​ടു​ക്കു​ന്ന​തി​നു മു​തി​ർ​ന്ന ആ​രോ​ഗ്യ​വാ​നാ​യ ഒ​രു വ്യ​ക്തി​യെ മാ​ത്രം ചു​മ​ത​ല​പ്പെ​ടു​ത്തു​ക. രോ​ഗി താ​മ​സി​ക്കു​ന്ന വീ​ട് വാ​ർ​ഡു​ത​ല ജാ​ഗ്ര​താസ​മി​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. രോ​ഗി സ​മീ​കൃ​ത ആ​ഹാ​രം ക​ഴി​ക്കു​ക​യും ധാ​രാ​ളം ചെ​റു ചൂ​ടു​ള്ള വെ​ള്ള​വും മ​റ്റു​പാ​നി​യ​ങ്ങ​ളും ക​ഴി​ക്കേ​ണ്ട​താ​ണ്.
പ​നി, ചു​മ, ക്ഷീ​ണം, തൊ​ണ്ട​വേ​ദ​ന, ശ്വാ​സം മു​ട്ട​ൽ, മ​ണം തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ സ്വ​യം നി​രീ​ക്ഷി​ക്കേ​ണ്ട​താ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും ഫോ​ണി​ലൂ​ടെ എ​ല്ലാ ദി​വ​സ​വും ആ​ശ​യ വി​നി​മ​യം ന​ട​ത്തേ​ണ്ട​തു​മാ​ണ്. രോ​ഗി​യും ശു​ശ്രൂ​ഷി​ക്കു​ന്ന ആ​ളും മൂ​ന്നു​പാ​ളി​ക​ളു​ള്ള മാ​സ്ക് ധ​രി​ക്കേ​ണ്ട​തും അ​ക​ലം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. രോ​ഗി മു​റി​ക്കു പു​റ​ത്തി​റ​ങ്ങി ടി​വി കാ​ണു​ക​യോ മ​റ്റു​ള്ള​വ​രു​മാ​യി ചേ​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ പാ​ടി​ല്ല. മൊ​ബൈ​ൽ ഫോ​ണ്‍, റി​മോ​ട്ട്, പാ​ത്ര​ങ്ങ​ൾ, ദി​ന​പ​ത്ര​ങ്ങ​ൾ , ബു​ക്കു​ക​ൾ തു​ട​ങ്ങി മ​റ്റു​ള്ള​വ​രു​മാ​യി ഒ​ന്നും പ​ങ്കി​ടാ​ൻ പാ​ടി​ല്ല.
രോ​ഗി ത​ന്നെ അ​വ​ര​വ​രു​ടെ തു​ണി ബാ​ത്ത്റൂ​മി​ൽ ത​ന്നെ ക​ഴു​കേ​ണ്ട​താ​ണ്. സ്പ​ർ​ശി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തേ​ണ്ട​താ​ണ്. വീ​ട്ടി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ല. മാ​സ്ക്, മ​റ്റ് മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ത്തി​ച്ചു​ക​ള​യു​ക​യോ കു​ഴി​ച്ചി​ടു​ക​യോ ചെ​യ്യു​ക.
ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ക​യാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ചി​കി​ത്സാ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​കേ​ണ്ട​തു​മാ​ണ്. രോ​ഗി​ക​ൾ അ​ത​തു പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രി​ക്കു​ം.