വ്യാപാരസ്ഥാപനങ്ങളിൽ വി​വ​ര​ശേ​ഖ​ര​ണം: മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ജി​ല്ലാ ക​ള​ക്ട​ർ
Thursday, August 13, 2020 10:19 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി സ്ഥാ​പ​ന​ങ്ങ​ൾ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​റു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. എ​ല്ലാ സ​ർ​ക്കാ​ർ അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും, ഉ​ട​മ​ക​ളും അ​തത് ഓ​ഫീ​സു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ക്യു ​ആ​ർ കോ​ഡ് ജ​ന​റേ​റ്റ് ചെ​യ്ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ക്യു ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത​തി​നു​ശേ​ഷം മാ​ത്ര​മേ സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​വാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​ത് കൃ​ത്യ​മാ​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യാ​ണ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ള​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്യൂ ​ആ​ർ കോ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യും ഉ​ട​ൻ ത​ന്നെ ഇ​വ പ്ര​ദ​ർ​ശി​പ്പി​ച്ചു എ​ന്നു​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ക​ല​ക്ട​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​ത്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ജ്, ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പം പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യി​രു​ന്നു. നേ​ര​ത്തേ ജി​ല്ല ക​ള​ക്ട​ർ കാ​യം​കു​ള​ത്തെ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.