ബി​ജെ​പി ജി​ല്ലാ വി​ർ​ച്വ​ൽ റാ​ലി ഇ​ന്ന്
Thursday, August 13, 2020 10:17 PM IST
ആ​ല​പ്പു​ഴ: ദേ​ശ​ദ്രോ​ഹ ശ​ക്തി​ക​ൾ​ക്കും സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്കും താ​വ​ള​മൊ​രു​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​ട​ക്കു​ന്ന സ​മ​ര പ്ര​ഖ്യാ​പ​ന വി​ർ​ച്വ​ൽ​റാ​ലി ഇ​ന്നു​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ഒ​രു ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ വ​ർ​ച്ച്വ​ൽ റാ​ലി​യി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. സു​രേ​ഷ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. വാ​സു​ദേ​വ​ൻ, ഡി. ​അ​ശ്വ​നി ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.