കു​ട്ട​നാ​ട്ടി​ൽ മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​ം
Thursday, August 13, 2020 10:17 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ കു​ട്ട​നാ​ട്ടി​ൽ മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്ന് ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​മാ​ർ​ക്ക് കു​ട്ട​നാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ ഭ​യ​മാ​ണ്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷം നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ കു​ട്ട​നാ​ടി​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​വ​യൊ​ന്നും ന​ട​പ്പി​ലാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ല. മ​ട​വീ​ഴ്ച മൂ​ലം കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​മാ​ണ് കു​ട്ട​നാ​ട്ടി​ൽ സം​ഭ​വി​ച്ച​ത്. ജ​നങ്ങൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശ​നം സാ​ന്ത്വ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.