പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
Thursday, August 13, 2020 10:13 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ടി​നെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. കൈ​ന​ക​രി​യി​ലെ മ​ട​വീ​ഴ്ച​യു​ണ്ടാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ ആ​റുപ​ങ്ക്, ചെ​റുകാ​യ​ലി​ൽ​കാ​യ​ൽ, വ​ലി​യ​തു​രു​ത്ത്, പ​ര​ത്തി​വ​ള​വ്, വ​ട​ക്കേ​വാ​വ​ക്കാ​ട് എ​ന്നി​വിട​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ട​വീ​ഴ്ച​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട സി​ജി​മോ​ൻ, കി​ഴ​ക്കേ​ച്ചിറ, അ​ശോ​ക​ൻ, രാ​മ​പു​ര​ത്തുചി​റ, അ​പ്പു​ക്കു​ട്ട​ൻ കാ​ട്ടു​ത​റചി​റ, വ​ന​ജ​മ്മ ചി​ല്ലി​ത്ത​റ​ച്ചി​റ തു​ട​ങ്ങി​യ​വ​ർ​ക്ക് ന​ഷ്ടം ക​ണ​ക്കാ​ക്കി അ​ടി​യന്തര സ​ഹാ​യം കൊ​ടു​ക്കാ​ൻ അ​ദ്ദേ​ഹം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് മ​ധു സി. ​കൊ​ള​ങ്ങ​ര, ഷെ​മീ​ർ പ​ള​ളാ​ത്തു​രു​ത്തി, ബി.​കെ.​ വി​നോ​ദ് തു​ട​ങ്ങി​യ​വ​രും എം​പി​ക്കൊ​പ്പമുണ്ടാ യിരുന്നു.