വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യി​ല്ല, ന​ന്ദി പ​റ​ഞ്ഞ് സ​ജി​മോ​ൻ
Thursday, August 13, 2020 10:13 PM IST
ആ​ല​പ്പു​ഴ: 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ആ​ല​പ്പു​ഴ തി​രു​മ​ല ഒൗ​ട്ട്പോ​സ്റ്റ് വാ​ർ​ഡിൽ സ​ജി​മോ​ന്‍റെ വീ​ടും ത​ക​ർ​ന്നിരു​ന്നു. തു​ട​ർ​ന്ന് മു​ൻ സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​യാ​ണ് ഐ ​ആം ഫോ​ർ ആ​ല​പ്പി പ​ദ്ധ​തി വ​ഴി ഇ​വ​ർ​ക്ക് പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന ത​ര​ത്തി​ൽ ഭൂ​നി​ര​പ്പി​ൽ നി​ന്നും ഉ​യ​ർ​ത്തി​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. ഈ ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ വീ​ട്ടുമു​റ്റ​ത്ത് ഒ​ന്ന​ര​യ​ടി വെ​ള്ള​മു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ല. ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യ ഫൗ​ണ്ടേ​ഷ​നാ​ണ് ഇ​വ​ർ​ക്കു വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ സ​ജി​മോ​ൻ ഭാ​ര്യ പ്രി​യ മ​ക്ക​ളാ​യ സ​ഞ്ജ​യ്, ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ഇ​ക്കു​റി പ്ര​ള​യ​ത്തി​ൽ നി​ന്നും സു​ര​ക്ഷി​ത​രാ​യി ക​ഴി​യു​ന്ന​ത്.