അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്ക​ണ​മെ​ന്ന്
Wednesday, August 12, 2020 10:35 PM IST
ആ​ല​പ്പു​ഴ: അ​തി​രൂ​ക്ഷ​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ളപ്പൊ​ക്ക​ത്തി​ലും​പെ​ട്ട് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച കൃ​ഷി​ക്കാ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും തു​ട​ര്‍​സ​ഹാ​യ​വും ന​ല്‍​ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ല്‍​,നാ​ളി​കേ​ര ക​ര്‍​ഷ​ക ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​നാ​ശം നേ​രി​ട്ട കു​ട്ട​നാ​ട്ടി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക ഫെ​ഡ​റേ​ഷ​ന്‍ നേ​താ​ക്ക​ള്‍ പ​ര്യ​ട​നം ന​ട​ത്തി​യ ശേ​ഷം മ​ങ്കൊ​മ്പി​ല്‍ കൂ​ടി​യ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബേ​ബി പാ​റ​ക്കാ​ട​ന്‍. ത​ക​ര്‍​ന്നു​പോ​യ കു​ട്ട​നാ​ടി​ന്‍റെ നേ​ര്‍​കാ​ഴ്ച​ക​ള്‍ കാ​ണാ​ന്‍ കൃ​ഷി​മ​ന്ത്രി​യും റ​വ​ന്യു മ​ന്ത്രി​യും അ​ടി​യ​ന്ത​ര​മാ​യി കു​ട്ട​നാ​ട് സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ആ​ന്‍റണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ ​നെ​ടു​ങ്ങാ​ട്, സി. ​രാ​ജ​ന്‍ മേ​ല്‍​പ്പാ​ടം, പി.​റ്റി. രാ​മ​ച​ന്ദ്ര​പ​ണി​ക്ക​ര്‍, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ല്‍, ഇ. ​ഷാ​ബ്ദ്ദീ​ന്‍ , ഡി.​ഡി. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വി​ശ​ദ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ​ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​നും ന​ല്‍​കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡന്‍റ് ബേ​ബി പാ​റ​ക്കാ​ട​ന്‍ പ​റ​ഞ്ഞു.