അ​രി വി​ത​ര​ണം ന​ട​ത്തി
Wednesday, August 12, 2020 10:35 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ചെ​ങ്ങ​ന്നൂ​ര്‍ ഫെ​സ്റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ​പ്പ് ര​ഹി​ത ചെ​ങ്ങ​ന്നൂ​ര്‍ പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി അ​രി വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​ഷി​ബു​രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു. ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​എം. തോ​മ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. കെ.​ജി. ക​ര്‍​ത്താ, അ​ഡ്വ. എ​ബി കു​ര്യാ​ക്കോ​സ്, സ​തീ​ഷ് മ​ണി​ക്ക​ശേ​രി, ജേ​ക്ക​ബ് വ​ഴി​യ​മ്പ​ലം, ജോ​സ് കെ. ​ജോ​ര്‍​ജ്, ഷൈ​ല ജേ​ക്ക​ബ്, അ​നൂ​പ് എ​സ്. കു​മാ​ര്‍, സു​ധീ​ഷ് പ്രീ​മി​യ​ര്‍, അ​നി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍, ഭ​ര​ണി​ക്കാ​വ് രാ​ധാ​കൃ​ഷ്ണ​ന്‍, ക്രി​സ്റ്റി ജോ​ര്‍​ജ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് പ്ര​തി​ജ്ഞ
ചൊ​ല്ലി​ക്കൊ​ടു​ത്തു

എ​ട​ത്വ: എ​ട​ത്വ പോ​ലീ​സ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സി​ഐ ദ്വി​ജേ​ഷ്, എ​സ്ഐ സി​സി​ല്‍ ക്രി​സ്റ്റി​ല്‍ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. നീ​രേ​റ്റു​പു​റം, ത​ല​വ​ടി വി​ല്ലേ​ജ് ഓ​ഫീ​സ്, എ​ട​ത്വ ടൗ​ണ്‍, പ​ച്ച എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, പൊ​തു​ജ​ന​ങ്ങ​ള്‍, ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക​സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി ഒ​ട്ടേ​റെ ആ​ളു​ക​ള്‍ പ്ര​തി​ജ്ഞ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.