ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ആ​ശ്വാ​സ​മാ​യി ചേ​ത​ന
Wednesday, August 12, 2020 10:35 PM IST
കാ​യം​കു​ളം: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ആ​ശ്വാ​സ​മാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സാ​മൂ​ഹ്യക്ഷേ​മ വി​ഭാ​ഗ​മാ​യ ചേ​ത​ന രം​ഗ​ത്ത്. ജി​ല്ല​യി​ലെ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ബ്രെ​ഡും പാ​ലും ചേ​ത​ന വി​ത​ര​ണം ചെ​യ്തു. കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റ​ത്തി​ന്‍റെയും മ​ല​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റിയുടെയും സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വെ​ണ്മ​ണി, ചെ​ങ്ങ​ന്നൂ​ര്‍, പാ​ണ്ട​നാ​ട്, ഇ​ര​മ​ത്തൂ​ര്‍, മു​ട്ടം, പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​യം​കു​ളം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ബ്ര​ഡും പാ​ലും വി​ത​ര​ണം ചെ​യ്ത​ത്.
ര​ണ്ടു​ദി​വ​സ​മാ​യി 1000 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​തു വി​ത​ര​ണം ചെ​യ്തെ​ന്നു ചേ​ത​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ല്‍ അ​റി​യി​ച്ചു. കാ​യം​കു​ള​ത്ത് യു. ​പ്ര​തി​ഭ എം​എ​ല്‍​എ, വെ​ണ്‍​മ​ണി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം ജെ​ബി​ന്‍ പി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. വെ​ണ്മ​ണി​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം ശ്യാം കു​മാ​ര്‍, പ​ഞ്ചാ​യ​ത്തംഗങ്ങളായ മ​ഞ്ജു​ള ശ്രീ​കു​മാ​ര്‍, ശ്രീ​കു​മാ​ര്‍ കോ​യി​പ്പു​റം എ​ന്നി​വ​ര്‍ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ചേ​ത​ന​ അ​സി​. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ മ​രു​തൂ​ര്‍, റെ​ജി, ജി​ജോ, അ​ജി, ടോം, ​റോ​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.