ഓൺലൈൻ സംഗമം നടത്തി
Wednesday, August 12, 2020 10:35 PM IST
അ​മ്പ​ല​പ്പു​ഴ: പൂ​ര്‍​വ​കാ​ല സ്മ​ര​ണ​ക​ള്‍ പു​തു​ക്കി റി​ട്ട. അ​ധ്യാ​പ​ക​രു​ടെ ഓ​ണ്‍​ലൈ​ന്‍ സം​ഗ​മം. പു​ന്ന​പ്ര ലീ​യോ തേ​ര്‍​ട്ടീ​ന്തി​ലെ 25 റി​ട്ട. അ​ധ്യാപ​ക​രാ​ണ് ത​ങ്ങ​ളു​ടെ അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ലെ ഓ​ര്‍​മ​ക​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​ങ്കി​ട്ട​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ല്‍ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മൊ​പ്പം ദി​വ​സ​ങ്ങ​ള്‍ ക​ഴി​ച്ചുകൂ​ട്ടു​ന്ന​തി​നി​ട​യി​ല്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യും മു​ന്‍ അ​ധ്യാ​പ​ക​നു​മാ​യ ജോ​ണ്‍ കോ​ശി​യാ​ണ് ത​ന്‍റെ ഗു​രു​ക്ക​ന്മാ​ര്‍​ക്കാ​യി വീ​ടു​ക​ളി​ല്‍ ഇ​രു​ന്ന് ഉ​ല്ല​സി​ക്കാ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ ഇ​ങ്ങ​നൊ​രു അ​വ​സ​രം ഒ​രു​ക്കി​യ​ത്.
മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ചെ​റു​മ​ക്ക​ളു​ടെ​യും മ​ക്ക​ളു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് സം​വാ​ദ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ക​ളി​യും ചി​രി​യും പ​ങ്കി​ട്ട​ത്. സ്കൂ​ള്‍ ഗാ​ന​ത്തോ​ടെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച സം​ഗ​മം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. റി​ട്ട. അ​ധ്യാ​പ​ക​രാ​യ ലൂ​ക്ക്, തോ​മ​സ് ജ​യിം​സ് കൂ​ട്ടു​ങ്ക​ല്‍, മാ​നു​വ​ല്‍ അ​റ​യ​്ക്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ പോ​ത്ത​ന്‍, യൂ​ജി​ന്‍, പി. ​ജോ​ര്‍​ജ്, വ​ര്‍​ഗീ​സ് ആ​ന്‍റണി, മ​രി​യ ആ​ഗ​്ന​സ്, ശോ​ശാ​മ്മ തു​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.