സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇ​ന്നു​മു​ത​ല്‍
Wednesday, August 12, 2020 10:35 PM IST
ആ​ല​പ്പുഴ: ഭ​ക്ഷ്യവ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സൗ​ജ​ന്യ ഓ​ണക്കിറ്റ് വി​ത​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും. എ​എ​വൈ (മ​ഞ്ഞ) കാ​ര്‍​ഡു​കാർക്കാണ് അ​ദ്യഘ​ട്ട​ത്തി​ല്‍ വി​ത​ര​ണം ന​ട​ത്തു​ക. റേ​ഷ​ന്‍ കാ​ര്‍​ഡിന്‍റെ അ​വ​സാ​ന​ത്തെ അ​ക്ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ക്കും.
അ​വ​സാ​ന​ത്തെ അ​ക്കം പൂ​ജ്യം, ഒ​ന്ന് അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ 13നും ​ര​ണ്ടു​മു​ത​ല്‍ അ​ഞ്ചു​വ​രെ അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ 14 നും ​ശേ​ഷി​ക്കു​ന്ന നാ​ല​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ള്‍ 15നു​മാ​ണ് കി​റ്റ് വാ​ങ്ങേ​ണ്ട​ത്. ജൂ​ലൈ മാ​സ​ത്തെ റേ​ഷ​ന്‍ വി​ഹി​തം വാ​ങ്ങി​യ ക​ട​യി​ല്‍നി​ന്നും അ​വ​ര​വ​ര്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ദി​വ​സം മാ​ത്രം കി​റ്റ് വാ​ങ്ങാ​നാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്ത​ണം.

ക​ര​ട് വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 2020ല്‍ ​ന​ട​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കാ​ന്‍ സം​സ്ഥാ​ന തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര​ട് വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൻമേ​ലു​ള്ള അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 26. ഹി​യ​റിം​ഗും അ​പ്ഡേ​ഷ​നും പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട തീ​യ​തി സെ​പ്റ്റം​ബ​ര്‍ 23. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക സെ​പ്റ്റം​ബ​ര്‍ 26ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ം.