ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി മടങ്ങിയെത്തിയ​വ​രെ അ​ഭി​ന​ന്ദി​ച്ചു
Wednesday, August 12, 2020 10:31 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ക്ഷാപ്ര​വ​ര്‍​ത്ത​നം ന​ട​ത്തി മ​ട​ങ്ങി​യെ​ത്തി​യ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍. അ​മ്പ​ല​പ്പു​ഴ പാ​യ​ല്‍​ക്കുള​ങ്ങ​ര സ്വ​ദേ​ശി​ക​ളും അ​നു​ഗ്ര​ഹ വ​ള്ള​ത്തി​ലെ ജീ​വ​ന​ക്കാ​രു​മാ​യ സു​ബി​ന്‍, ഷാ​ജി, സോ​മ​ന്‍, സ​ഞ്ജു എ​ന്നി​വ​രും തോ​മാ​സ്ലീ​ഹാ, സെ​ന്‍റ് തോ​മ​സ് ന​മ്പ​ര്‍ ര​ണ്ട് വ​ള്ള​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍, രാ​ജു, റെ​യ്നോ​ള്‍​ഡ്, ജോ​സ്മോ​ന്‍, രാ​ജേ​ഷ്, ജോ​ണ്‍​കു​ട്ടി, ജോ​ണ്‍ പോ​ള്‍, രോ​ഹി​ത്ത്, മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രെ​യു​മാ​ണ് ക​ള​ക്ട​ര്‍ നേ​രി​ട്ട് ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്. കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി, പു​ളി​ങ്കു​ന്ന്, മ​ങ്കൊ​മ്പ്, കാ​വാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ് മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ ര​ക്ഷാപ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ശാ സി. ​ഏ​ബ്ര​ഹാം ക​ള​ക്ട​റോ​ടൊ​പ്പമു​ണ്ടാ​യി​രു​ന്നു.