കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​തി​ജ്ഞ ചൊല്ലി
Wednesday, August 12, 2020 10:31 PM IST
മാ​ന്നാ​ര്‍: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലീ​സ് ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന്നാ​ര്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​തി​ജ്ഞ ചൊ​ല്ലി.
മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ങ്ക​ണം, മാ​ന്നാ​ര്‍ പ​രു​മ​ല​ക്ക​ട​വ്, സ്റ്റോ​ര്‍ ജം​ഗ്ഷ​ന്‍, പു​ത്തു​വി​ള​പ്പ​ടി ജം​ഗ്ഷ​ന്‍, എ​ണ്ണ​ക്കാ​ട് ജം​ഗ്ഷ​ന്‍, ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. മാ​ന്നാ​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യു ടീം ​അം​ഗ​ങ്ങ​ള്‍, ജം​ഗ്ഷ​നു​ക​ളി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. മാ​ന്നാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ കെ.​എ​ല്‍. മ​ഹേ​ഷ്, ജൂ​ണി​യ​ര്‍ എ​സ്ഐ അ​ലീ​ന സൈ​റ​സ് എ​ന്നി​വ​ര്‍ പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.
എ​സ്ഐ ജോ​ര്‍​ജുകു​ട്ടി, അ​ഡീഷ​ണ​ല്‍ എ​സ്ഐ അ​രു​ണ്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ റി​യാ​സ്, അ​ക്ബ​ര്‍, അ​നൂ​പ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.