ഡോ​ക്ട​ർ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Tuesday, August 11, 2020 11:05 PM IST
ഹ​​രി​​പ്പാ​​ട്: ചെ​​റി​​യ​​നാ​​ട് പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലെ ഡോ​​ക്ട​​ർ വീ​​ട്ടി​​ലെ കി​​ട​​പ്പു​​മു​​റി​​യി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കൊ​​ടു​​ങ്ങ​​ല്ലൂ​​ർ വ​​ലി​​യ​​ത്ത് വീ​​ട്ടി​​ൽ വി.​​ഐ. ഫൈ​​സ​​ൽ (45) ആ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട​​ത്. ഹ​​രി​​പ്പാ​​ട് വെ​​ട്ടു വേ​​നി​​യി​​ൽ റ​​ഹ്മ​​ത്ത് വീ​​ട്ടി​​ൽ ഭാ​​ര്യ മാ​​താ​​വി​​നും മ​​ക​​ൻ റൈ​​സാ​​ൻ ഫൈ​​സ​​ലി​​നും ഒ​​പ്പ​​മാ​​യി​​രു​​ന്നു താ​​മ​​സം.

മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ലേ​​ക്ക​​ഉ​​പോ​​യ ഫൈ​​സ​​ലി​​നെ ഏ​​റെ നേ​​രം ക​​ഴി​​ഞ്ഞു കാ​​ണാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വീ​​ട്ടു​​കാ​​ർ ചെ​​ന്നു​​നോ​​ക്കു​​ന്പോ​​ൾ ക​​ട്ടി​​ലി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ കാ​​ണു​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ സീ​​ന സൗ​​ദി റി​​യാ​​ദി​​ൽ കിം​​ഗ് ഫൈ​​സ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ഡോ​​ക്ട​​റാ​​ണ്. ആ​​റു​​മാ​​സം മു​​ന്പാ​​ണ് വി​​ദേ​​ശ​​ത്തേ​​ക്കു പോ​​യ​​ത്.