ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി: അ​പേ​ക്ഷ ന​ൽകാ​നാ​കാ​തെ ആ​യി​ര​ങ്ങ​ൾ
Tuesday, August 11, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​തെ ആ​യി​ര​ങ്ങ​ൾ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഈ ​മാ​സം 14 വ​രെ​യാ​ണ് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​മാ​യ​തോ​ടെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. തീ​ര​ദേ​ശ മേ​ഖ​ല​യി​ല​ട​ക്കം നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​തി​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്.​ ഇ​തു​മൂ​ലം നി​ര​വ​ധി പേ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഒ​പ്പം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ അ​ക്ഷ​യാ സെ​ന്‍റ​റു​ക​ളും കംപ്യൂട്ട​ർ സെ​ന്‍റ​റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ക​യാ​ണ്.
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് ന​ൽ​കേ​ണ്ട വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കു​ന്ന​ത്.​ ഇ​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ലവ​ർ​ഷ​ക്കെ​ടു​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജോ​ലി​ത്തി​ര​ക്കാ​യ​തി​നാ​ൽ പ​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടൊ​പ്പം പ്ല​സ് വണ്‍ അ​പേ​ക്ഷ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കാ​യ​തോ​ടെ ലൈ​ഫ് പ​ദ്ധ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ഭ​വ​ന​ഭൂ​ര​ഹി​ത​ർ​ക്കു ത​ട​സ​മാ​യി നി​ൽ​ക്കു​ക​യാ​ണ്. ഇ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ലൈ​ഫി​നു​ള്ള അ​പേ​ക്ഷ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.