സ​ഞ്ച​രി​ക്കു​ന്ന വെ​റ്ററി​ന​റി ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​ം ആരം​ഭി​ച്ചു
Tuesday, August 11, 2020 10:16 PM IST
ആ​ല​പ്പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വെ​റ്ററി​ന​റി ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബോ​ട്ടി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ പി.​കെ. സ​ന്തോ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. 12ന് ​കൈ​ന​ക​രി നെ​ഹ്റു​ട്രോ​ഫി വാ​ർ​ഡ്, തി​രു​മ​ല വാ​ർ​ഡ്, 13ന് ​പു​ളി​ങ്കു​ന്ന്, 14ന് ​മ​ങ്കൊ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ലീ​നി​ക്കി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 0477 2252635 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

സർക്കാരിന്‍റെ വീഴ്ചയെന്ന്

ആലപ്പുഴ: കു​ട്ട​നാ​ട്ടി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് പിപി ​കി​റ്റ് ഇ​ല്ലാ​ത്ത​തു​മൂ​ലം ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ക്വാ​റ​ന്‍റൈനി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി​യാ​യ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കു​ക​യും അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെയും സ​ർ​ക്കാ​രി​ന്‍റെയും ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് ബി​ജെപി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.