ഗു​രു​ത​ര​മ​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ചി​കി​ത്സ
Tuesday, August 11, 2020 10:16 PM IST
ആ​ല​പ്പു​ഴ: ഗു​രു​ത​ര​മ​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് താ​ത്പ​ര്യ​മെ​ങ്കി​ൽ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യാം. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ലി​ന്‍റെ​യും അധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രു​മാ​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​ണ് ഈ ​സൗ​ക​ര്യം അ​നു​വ​ദി​ക്കു​ക.
ഇ​വ​ർ​ക്ക് വീ​ടു​ക​ളി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും സ്വ​ന്ത​മാ​യി ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​യും ഉ​ണ്ടാ​ക​ണം. ഇ​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യാ​കും ചി​കി​ത്സ ന​ൽ​കു​ക. വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന് സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ക്കും.