കു​ട്ട​നാ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം
Tuesday, August 11, 2020 10:14 PM IST
ആ​ല​പ്പു​ഴ: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കു​ട്ട​നാ​ട്ടി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി അ​ത​തു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലെ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ പൂ​ർ​ണ​മാ​യും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സെ​ന്‍റ​റു​ക​ളി​ലേ​ക്കു പൂ​ർ​ണ​മാ​യും മാ​റി​യി​ട്ടി​ല്ലെ​ന്നു ശ്ര​ദ്ധ​യി​ൽപ്പെട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​തി​നു​ള്ള വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ക്ര​മീ​ക​രി​ക്കും. ഇ​വ​രെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള ക്വാ​റന്‍റൈൻ സെ​ന്‍ററുക​ളി​ൽ എ​ത്തി​ക്കു​ക.
ക്വാ​റ​ന്‍റൈൻ സെന്‍ററുക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ഏ​ർ​പ്പാ​ടു ചെ​യ്യേ​ണ്ട​ത് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ആ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.