മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Tuesday, August 11, 2020 10:11 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊഴി​ലാ​ളിക​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യകി​റ്റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ധ​ന​മ​ന്ത്രി ഡോ. ​റ്റി.​എം. തോ​മ​സ് ഐ​സ​ക്ക് നി​ർ​വ​ഹി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​യി​രു​ന്നു യോ​ഗം. ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി.
വാ​ട​യ്ക്ക​ലി​ലെ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​ധാ​ന്യക്കിറ്റി​ന്‍റെ ജി​ല്ല​യി​ലെ ആ​ദ്യ വി​ത​ര​ണം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ തീ​ര​ദേ​ശ താ​ലൂ​ക്കു​ക​ളാ​യ ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. 18,256 കി​റ്റു​ക​ളാ​ണ് ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 3690, അ​ന്പ​ല​പ്പു​ഴ​യി​ൽ 9845, ചേ​ർ​ത്ത​ല​യി​ൽ 4721 വീ​ത​മാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പ് ന​ൽ​കി​യ ക​ണ​ക്ക് പ്ര​കാ​ര​മാ​ണ് കി​റ്റു​ക​ളു​ടെ വി​ത​ര​ണം. ക​ട​ല, പ​ഞ്ച​സാ​ര, സ​ണ്‍​ഫ്ള​വ​ർ ഓ​യി​ൽ, മു​ള​ക്പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ പൊ​ടി, തേ​യി​ല, ആ​ട്ട, മാ​സ്ക്, ഉ​പ്പ് തു​ട​ങ്ങി പ​തി​നൊ​ന്ന് ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എം.​എ​സ്. ബീ​ന, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.