തു​രു​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട കു​ടും​ബ​ത്തെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, August 11, 2020 10:11 PM IST
എ​ട​ത്വ: തു​രു​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട കു​ടും​ബ​ത്തെ എ​ട​ത്വ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ാഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. എ​ട​ത്വ പ​ട്ട​ത്താ​നം ബി​ജു വ​ർ​ക്കി​യു​ടെ കു​ടും​ബ​ത്തി​ലെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളേ​യും 15 ദി​വ​സം പ്രാ​യ​മാ​യ കു​ട്ടി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ​യുമാ​ണ് പോ​ലീ​സും റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​രും ര​ക്ഷ​പ്പെടു​ത്തി​യ​ത്. പ്ര​ധാ​നപാ​ത​യി​ൽനി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാണ് പ്ര​വാ​സി​യാ​യ ബി​ജു വ​ർ​ക്കി​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. വെ​ള്ളം പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബി​ജു​വി​ന്‍റെ ഭാ​ര്യ റെ​സ്ക്യു ടീ​മി​നെ വി​വ​രം അ​റി​യി​ച്ചു.
ഇവരുടെ സഹായത്താൽ എ​ട​ത്വ പോ​ലീ​സും റെ​സ്ക്യു പ്ര​വ​ർ​ത്ത​ക​രും ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി. മു​റി​ക്കു​ള്ളി​ൽ അ​ര​യോ​ളം വെ​ള്ള​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബി​ജു​വി​ന്‍റെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളേ​യും ഭാ​ര്യ​യേ​യും 15 ദി​വ​സം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞി​നേ​യും അ​ഞ്ചു​വ​യ​സു​ള്ള മൂ​ത്ത മ​ക​നേ​യും സ​ഹാ​സി​ക​മാ​യാ​ണ് ബോ​ട്ടി​ൽ ക​യ​റ്റി ക​ര​യ്ക്കെ​ത്തി​ച്ച​ത്.
ര​ക്ഷാ​പ്ര​വ​ർ​ത്തന​ത്തി​ന് എ​ത്തി​ച്ച ബോ​ട്ടി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റാ​യ​തി​നാ​ൽ പോ​ലീ​സ് സം​ഘ​വും റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​രും ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം തു​ഴ​ഞ്ഞാ​ണ് ക​ര അ​ണ​ഞ്ഞ​ത്. ക​ര​യി​ൽ എ​ത്തി​യ കു​ടും​ബ​ത്തെ തി​രു​വ​ല്ല​യി​ലേ​ക്ക് മാ​റ്റി. ഗ്രേ​ഡ് എ​സ്ഐ ശ്യം, ​ഹോം ഗാ​ർ​ഡ് ശി​വ​രാ​മ​ൻ, റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​രാ​യ റി​ക്സ​ണ്‍ എ​ട​ത്തി​ൽ, റി​ജോ ജോ​സ്, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.