സ്കൂ​ളു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം
Monday, August 10, 2020 9:57 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ ര​ണ്ടു സ്കൂ​ളു​ക​ളി​ൽ മോ​ഷ​ണ ശ്ര​മം. എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ൽ നി​ന്നും 2000 രൂ​പ ക​വ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്. ഗേ​റ്റ് പൊ​ളി​ച്ച ശേ​ഷം ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ലും ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി അ​ല​മാ​ര​യു​ടെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​ർ​ന്ന​ത്.
തൊ​ട്ട​ടു​ത്ത ഗ​വൺമെന്‍റ് ജെ.​ബി സ്കൂ​ളി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നു. ഇ​വി​ടെ ലാ​പ്ടോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടി​ല്ല. പു​ന്ന​പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു

ചേ​ർ​ത്ത​ല: ഡോ. ​രാ​ധ​മ്മ​യു​ടെ ഒ​ന്നാം ച​ര​മവാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു. ട്രാ​വ​ൻ​കൂ​ർ മാ​റ്റ്സ് ആ​ൻ​ഡ് മാ​റ്റിം​ഗ്സ് പാ​ർ​ട്ണ​ർ വി.​വി. പ​വി​ത്ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എ​സ്എ​ൻ​ഡി​പി ചേ​ർ​ത്ത​ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി. സാ​ബു​ലാ​ൽ, ഡോ. ​വി​നോ​ദ്കു​മാ​ർ, പി. ​മ​ഹാ​ദേ​വ​ൻ, ഡോ. ​അ​ശ്വ​തി രാ​ജ, ഷീ​ല വി​നോ​ദ്, നി​ഷാ​റാ​ണി മ​ഹാ​ദേ​വ​ൻ, ജ​സ്റ്റീ​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.