പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ദു​രി​ത​യാ​ത്ര
Monday, August 10, 2020 9:57 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​കാ​ല​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ർ​ത്തി​ക്കു​ന്ന ദു​രി​ത​യാ​ത്ര കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ളെ​ന്ന് ആ​ക്ഷേ​പം. ചെ​റി​യ​തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ പോ​ലും വെ​ള്ള​ത്തി​ലാ​കു​ന്ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ യ​ഥാ​സ​മ​യം ന​ട​ത്താ​ത്ത​താ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ ദു​രി​ത​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്.

റോ​ഡു ന​വീ​ക​ര​ണ​ത്തി​നാ​യി വ​ർ​ഷം​തോ​റും കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ചെ​യ്യാ​ൻ ഇ​നി​യും കു​ട്ട​നാ​ട്ടു​കാ​ർ​ക്കു സാ​ധി​ക്കു​ന്നി​ല്ല. സ​മീ​പ​ത്തെ പാ​ടം സം​ര​ക്ഷി​ക്കാ​നാ​യി എ​സി റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ മ​ങ്കൊ​ന്പ് പ്ര​ദേ​ശ​ത്ത് സ​മീ​പ​ത്തെ ച​തു​പ്പി​ൽ നി​ന്നും ചെ​ളി​കോ​രി റോ​ഡി​നു ന​ടു​വി​ൽ ബ​ണ്ട് കെ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​ന്ന​ലെ ന​ട​ത്തി. പ​ക്ഷേ, വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ഇ​തെ​ത്ര​സ​മ​യം നി​ൽ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.

മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷ​വും പ​ത്തു​കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് പു​ന​രു​ദ്ധ​രി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും ചെ​റി​യ പ്ര​ള​യ​ത്തെപ്പോ​ലും അ​തി​ജീ​വി​ക്കാ​നു​ള്ള ശേ​ഷി റോ​ഡി​നി​ല്ല.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​ല്ലെ​ങ്കി​ൽ ചെ​റി​യ പ്ര​ള​യ​ത്തി​ൽ പോ​ലും ഇ​വി​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച​പ്പോ​ൾ പ​തി​വാ​യി വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ന​ല്ല​തോ​തി​ൽ ഉ​യ​ർ​ത്താ​ൻ ത​യാ​റാ​കാ​തെ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തു​മാ​യി പ​ണം ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​വൃ​ത്തി​ക്കു ശേ​ഷം ഒ​രുവ​ർ​ഷം തി​ക​യും മു​ന്പു​ത​ന്നെ 150 കോ​ടി​യു​ടെ അ​ടു​ത്ത പ​ദ്ധ​തി ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​തും റോ​ഡി​ലെ ഗ​താ​ഗ​ത ദു​രി​ത​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന ഉ​റ​പ്പി​ല്ല.

കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. നീ​ലം​പേ​രൂ​ർ-​പ​ള​ളി​ക്കൂ​ട്ടു​മ്മ റോ​ഡ്, മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡ്, കി​ട​ങ്ങ​റ-​മു​ട്ടാ​ർ റോ​ഡ്, കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് റോ​ഡ്, മ​ങ്കൊ​ന്പ് വി​കാ​സ് മാ​ർ​ഗ് റോ​ഡ്, കി​ട​ങ്ങ​റ-​ക​ണ്ണാ​ടി റോ​ഡ് എ​ന്നി​വ​യാ​ണ് കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന സ​ഞ്ചാ​ര പാ​ത​ക​ൾ.

നീ​ലം​പേ​രൂ​ർ-​പ​ള്ളി​ക്കൂ​ട്ടു​മ്മ റോ​ഡി​ന്‍റെ ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി അ​ര കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഗ​താ​ഗ​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്. മു​ള​യ്ക്കാം​തു​രു​ത്തി വാ​ല​ടി റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ര​ദേ​ശ​ത്തു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യു​ള്ള​ത്. ഇ​ത്ര​യും പ്ര​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ൽ കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ഇ​ന്ന് ആ​ശ​ങ്ക​യി​ല്ലാ​തെ ക​ഴി​യാ​മാ​യി​രു​ന്നു.

ചി​കി​ത്സ തേ​ടാ​ൻ പോ​ലും യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ൽ ത​ങ്ങാ​ൻ ജ​ന​ങ്ങ​ൾ ഭ​യ​ക്കു​ന്ന​ത്. റോ​ഡ് യാ​ത്ര സാ​ധ്യ​മാ​യി​രു​ന്നെ​ങ്കി​ൽ കു​ട്ട​നാ​ട്ടി​ൽ നി​ന്നും പ്ര​ള​യ​കാ​ല​ത്ത് ഇ​ത്ര​യേ​റെ പേ​ർ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു താ​മ​സം മാ​റ്റേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു.

പ്ര​ള​യ​കാ​ല​ത്തു താ​ത്കാലി​ക​മാ​യി മാ​ത്ര​മ​ല്ല, ഓ​രോ പ്ര​ള​യം ക​ഴി​യു​ന്പോ​ഴും നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് കു​ട്ട​നാ​ടു​പേ​ക്ഷി​ച്ച് സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു കൂ​ടു​മാ​റു​ന്ന​ത്. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ കു​ട്ട​നാ​ട് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ന​ല്ലൊ​രു ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളും.