തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്നും കൂ​ടു​ത​ൽ വെ​ള്ളം പോ​കു​ന്ന​ത് ആ​ശ്വാ​സ​മാ​കു​ന്നു
Monday, August 10, 2020 9:57 PM IST
അ​ന്പ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ അ​ന്പ​ല​പ്പു​ഴ​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യെ​ങ്കി​ലും തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തുനി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​കി മാ​റു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. പു​ന്ന​പ്ര വ​ട​ക്ക്, തെ​ക്ക്, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, തെ​ക്ക്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്.
തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യും ഡാ​മു​ക​ൾ തു​റ​ന്നുവി​ട്ട​തും മൂ​ലം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളു​ൾ​പ്പെടെ വെ​ള്ള​ക്കെ​ട്ടാ​യ​ത്. എ​ന്നാ​ൽ പൊ​ഴി​മു​ഖ​ത്ത് മു​ന്നൂ​റി​ല​ധി​കം മീ​റ്റ​ർ വീ​തി​യി​ൽ പൊ​ഴി​മു​ഖത്തുനി​ന്നും വെ​ള്ളം ക​ട​ലി​ലേ​ക്ക് യ​ഥാ​സ​മ​യം ഒ​ഴു​കി മാ​റു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്.
വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​ത്തി​ലാ​യ ഏ​താ​നും കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഗ​വ.​കോളജി​ൽ 24 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 80 പേ​രെ​യും പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​റ​വൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ൽനി​ന്നാ​യി നാ​ലു​പേ​രെ​യും അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 42-ാം ന​ന്പ​ർ അങ്കണവാ​ടി​യി​ൽ അ​ഞ്ചു​കു​ടും​ബ​ങ്ങ​ളേ​യും പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​റ​വു​കാ​ട് ശ്രീ​ദേ​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മു​സ്‌ലിം ഗ​വ. എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 13 കു​ടും​ബ​ങ്ങ​ളേ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്യാ​ന്പു​ക​ളി​ൽ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ട​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ പ​റ​ഞ്ഞു.