സ​ഹാ​യ​ഹ​സ്ത​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ
Monday, August 10, 2020 9:54 PM IST
മ​ങ്കൊ​ന്പ്: യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ച്ച് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ. കു​ട്ട​നാ​ട്ടി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്കു പോ​കാ​ൻ ആ​ളു​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന കി​ട​ങ്ങ​റ​യി​ലാ​ണ് ആ​വു​ന്ന​ത്ര സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ജ​ന​പ്ര​തി​നി​ധി​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ, വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സ​ജീ​വ് എ​ന്നി​വ​രാ​ണ് രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ കി​ട​ങ്ങ​റ പാ​ല​ത്തി​നു സ​മീ​പം യാ​ത്രാ​ക്കാ​ർ​ക്കൊ​പ്പ​മു​ള്ള​ത്. രാ​ത്രി വൈ​കി​യു​മെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​യും ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​വ​ർ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
വെ​ള്ള​ത്തി​നൊ​പ്പം ഒ​ഴു​കി​യെ​ത്തി പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന മ​ര​ക്കൊ​ന്പു​ക​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. രാ​ത്രികാ​ല ​യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർഥം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​ത്കാലി​ക ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്കു നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഉ​ച്ച​ഭാ​ഷി​ണി സം​വി​ധാ​ന​വും കു​ടി​വെ​ള്ള​വും ത​യാ​റാ​ണെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. എ​ന്നാ​ൽ കി​ട​ങ്ങ​റ​-ച​ങ്ങ​നാ​ശേ​രി തോ​ട്ടി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പോ​ള നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​വ അ​ടി​യ​ന്തര​മാ​യി നീ​ക്കം ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നും ന​ട​പ​ടി വേ​ണ​മെ​ന്ന ആ​ല​പ്പു​ഴ​, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഇ​രു​വ​രും അ​റി​യി​ച്ചു.