വെ​ള്ള​ത്തി​ന്‍റെ ന​ടു​വി​ൽ ശു​ദ്ധ​ജ​ല​മി​ല്ലാ​തെ കു​ട്ട​നാ​ട്ടു​കാ​ർ
Sunday, August 9, 2020 9:37 PM IST
എ​ട​ത്വ: വെ​ള്ള​ത്തി​ന്‍റെ ന​ടു​വി​ൽ ശു​ദ്ധ​ജ​ല​മി​ല്ലാ​തെ കു​ട്ട​നാ​ട്ടു​കാ​ർ. വേ​ന​ലാ​യാ​ലും വെ​ള്ള​പ്പൊ​ക്ക​മാ​യാ​ലും കു​ട്ട​നാ​ട്ടി​ൽ ശു​ദ്ധ​ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് തോ​ടു​ക​ളി​ലെ​യും കി​ണ​റു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് പൂ​ർ​ണ​മാ​യി താ​ഴ്ന്നു​വ​റ്റു​ക​യും, വെ​ള്ള​പ്പൊ​ക്ക സ​മ​യ​ങ്ങ​ളി​ൽ കി​ണ​റു​ക​ളി​ൽ ക​ര​ക​വി​ഞ്ഞു​മാ​ണ് ശു​ദ്ധ​ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​ത്. വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ല​കി​ണ​റു​ക​ളും ക​വി​ഞ്ഞ് ഒ​ഴു​കാ​ൻ തു​ട​ങ്ങി. പൊ​തു​ടാ​പ്പു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ഏ​കാ​ശ്ര​യം ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും നി​ന്ന് ല​ഭി​ക്കു​ന്ന വെ​ള്ള​മാ​ണ്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വോ​ടെ ജ​ലാ​ശ​യ​ങ്ങ​ൾ ക​ല​ങ്ങി​മ​റി​ഞ്ഞ് മ​ലി​ന​മാ​യി തീ​ർ​ന്നു. വെ​ള്ള​പ്പൊ​ക്ക സ​മ​യ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് കി​ട്ടാ​ക്ക​നി​യാ​ണ്.
കി​ഫ്ബി​യി​ലൂ​ടെ കു​ട്ട​നാ​ട്ടി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് 289 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ഥ​ല​മെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ കീ​റാ​മു​ട്ടി​യാ​ണ്.