പ​ള്ളി​പ്പു​റം പ​ള്ളി​യി​ൽ വിശുദ്ധ ചാ​വ​റ​യ​ച്ച​ൻ അ​നു​സ്മ​ര​ണം
Sunday, August 9, 2020 9:37 PM IST
പൂച്ചാക്കൽ: പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ട ചാ​വ​റ​യ​ച്ച​ന്‍റെ അ​നു​സ്മ​ര​ണം ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്വ് എ​ന്നീ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​വി​പി​ൻ കു​രു​ശു​ത​റ സി​എം​ഐ നേ​തൃ​ത്വം ന​ൽ​കും.
പ​ള്ളി​പ്പു​റം പ​ള്ളി​യി​ൽ 11 വ​ർ​ഷം വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ൻ വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യും 1832 മു​ത​ൽ 1836 വ​രെ പ​ള്ളി​പ്പു​റം പ​ള്ളി​യി​ൽ വൈ​ദി​ക​നാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​യ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​റ്റ​ക്ക​ല്ലി​ൽ തീ​ർ​ത്ത മാ​മോ​ദി​സാ​തൊ​ട്ടി ഇ​പ്പോ​ഴും ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.