ചേർത്തലയിൽ ദു​രി​തം വി​ത​ച്ച് തോ​രാ​മ​ഴ
Sunday, August 9, 2020 9:35 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്കി​ൽ ദു​രി​തം വി​ത​ച്ച് തൊ​രാ​മ​ഴ. മ​ത്സ്യ​ബ​ന്ധ​ന​ന​ത്തി​നി​ടെ തോ​ട്ടി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. എ​ഴു​പു​ന്ന നീ​ണ്ട​ക​ര​തോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ വ​ള്ളം​മ​റി​ഞ്ഞ് എ​ഴു​പു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് നി​ക​ർ​ത്തി​ൽ അ​ജേ​ഷ് (25) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ താ​ലൂ​ക്കി​ൽ എ​ട്ടു​വീ​ടു​ക​ൾ കൂ​ടി ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ന​ഗ​ര​സ​ഭ, ത​ണ്ണീ​ർ​മു​ക്കം, പ​ട്ട​ണ​ക്കാ​ട്, അ​രൂ​ർ, തു​റ​വൂ​ർ, അ​ർ​ത്തു​ങ്ക​ൽ, എ​ഴു​പു​ന്ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് എ​ട്ടു​വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. മ​ഴ​യി​ലും കാ​റ്റി​ലും മ​രം​വീ​ണാ​ണ് കൂ​ടു​ത​ൽ വീ​ടു​ക​ളും ത​ക​ർ​ന്ന​ത്. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 27-ാം വാ​ർ​ഡ് കൈ​ലാ​സ​ത്തു​വെ​ളി ന​ളി​നി​യു​ടെ വീ​ട് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു​വീ​ണു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യു​ണ്ടാ​യ കാ​റ്റി​ലാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ഓ​ട് മേ​ഞ്ഞ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും അ​ട​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള​യും പ്ര​ധാ​ന​മു​റി​യു​ടെ ഭാ​ഗ​വും ത​ക​ർ​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കെ​ല്ലാം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. താ​ലൂ​ക്കി​ൽ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ട​ലോ​ര കാ​യ​ലോ​ര മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ വീ​ടു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. അ​ന്ധ​കാ​ര​ന​ഴി പൊ​ഴി​ക്ക​രു​കി​ലു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി​യി​ലും വെ​ട്ട​ക്ക​ലി​ലു​മാ​യി നി​ര​വ​ധി വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
അ​ന്ധ​കാ​ര​ന​ഴി പൊ​ഴി​യി​ലൂ​ടെ നീ​രൊ​ഴു​ക്കു​ണ്ടെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്യു​ന്ന​തി​നാ​ൽ വെ​ള്ളം ഇ​റ​ങ്ങു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യി വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​വ​ക്കു​ന്നു​ണ്ട്. കി​ഴ​ക്ക​ൻ​വെ​ള്ളം ഒ​ഴു​കി​യെ​ത്തി തു​ട​ങ്ങി​യ​തോ​ടെ വേ​ന്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ ശാ​ഖ​ക​ളി​ലും വെ​ള്ള​മു​യ​ർ​ന്നി​ട്ടു​ണ്ട്. താ​ലൂ​ക്കി​ലാ​കെ 3600 ഓ​ളം വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​യി​ട്ടു​ണ്ട്. പ​ട്ട​ണ​ക്കാ​ട്, ക​ട​ക്ക​ര​പ്പ​ള്ളി, ചേ​ർ​ത്ത​ല തെ​ക്ക്, വ​യ​ലാ​ർ, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് കോ​ടം​തു​രു​ത്ത് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.