കാ​ല​വ​ർ​ഷ​ക്കെ​ടു​തി: ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നും ജി​ല്ല സു​സ​ജ്ജ​മെ​ന്ന് ക​ള​ക്ട​ർ
Sunday, August 9, 2020 9:35 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ജി​ല്ല സു​സ​ജ്ജ​മാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഇ​തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ല്ലാം ത​ന്നെ ത​യ്യാ​റാ​ക്കിക്ക​ഴി​ഞ്ഞു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ബോ​ട്ടു​ക​ൾ, ബാ​ർ​ജു​ക​ൾ തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ച്ചു ക​ഴി​ഞ്ഞു. പ​ന്പാ​ഡാം തു​റ​ന്നു വി​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ പ​ന്പാ-​അ​ച്ച​ൻ​കോ​വി​ൽ എ​ന്നീ ന​ദീ​തീ​ര​ങ്ങ​ളി​ൽ റെ​ഡ്അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി ക്ക​ഴി​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ അ​ട​ക്ക​മു​ള്ള ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് അ​വ​ശ്യ ഘ​ട്ട​ത്തി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​യി മ​ത്സ്യബ​ന്ധ​ന വ​ള്ള​ങ്ങ​ൾ, ടി​പ്പ​ർ ലോ​റി​ക​ൾ, ടോ​റ​സു​ക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.
കു​ട്ട​നാ​ട്ടി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റെ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നോ​ക്കി​ക്കാ​ണു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യെ​ന്നോ​ണം കു​ട്ട​നാ​ട് പ്ര​ദേ​ശ​ത്തെ കി​ട​പ്പു​രോ​ഗി​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റിത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മാ​റ്റിപ്പാ​ർ​പ്പി​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു കൊ​ണ്ട് ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വ്യക്ത​മാ​ക്കി. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റെ ക​രു​ത​ലോ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടുകൂ​ടി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ജാ​ഗ്ര​ത​യോ​ടെ ജ​ന​ങ്ങ​ൾ സാ​ഹ​ച​ര്യ​ങ്ങ​ളെ നോ​ക്കി​ക്കാ​ണ​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജാ​ഗ്ര​താ നി​ർ​ദേ​ശം

ആ​ല​പ്പു​ഴ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ പ​ന്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നാ​ൽ പ​ന്പാ​ന​ദി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള നി​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ന​ദി​യി​ൽ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.