ജ​ല​നി​ര​പ്പ് വീ​ണ്ടു​മു​യ​രു​ന്നു ; പലായനം തുടർന്ന് കു​ട്ട​നാ​ട്ടു​കാ​ർ
Sunday, August 9, 2020 9:35 PM IST
മ​ങ്കൊ​ന്പ്/ എടത്വ: മ​ല​വെ​ള്ളം കൂ​ടു​ത​ലാ​യി വി​ഴു​ങ്ങു​ന്തോ​റും കു​ട്ട​നാ​ട​ൻ ജ​ന​ത പ​ലാ​യ​നം തു​ട​രു​ന്നു. കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ത​ന്നെ പ്ര​ള​യ​ത്തെ നേ​രി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. എ​ന്നാ​ൽ പ്ര​ള​യ​ജ​ലം ക​ലി​തു​ള്ളി​യെ​ത്തി വീ​ടു​ക​ൾ​ക്കു​ള്ളി​ലും സ്ഥാ​നം പി​ടി​ച്ച​തോ​ടെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു. റോ​ഡു​ക​ൾ നേ​ര​ത്തെത​ന്നെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​നാ​ൽ ക​ര​ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി. എങ്കിലും ടിപ്പർ ലോറികളിലടക്കം എസി റോഡിലൂടെ സുരക്ഷിത സ്ഥാന ങ്ങളിലേക്ക് ചിലർ യാത്ര നടത്തി.

സ്വ​ന്ത​മാ​യി യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ളു​ള്ള​വ​ർ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു പ​ലാ​യ​നം ആ​രം​ഭി​ച്ചി​രു​ന്നു. ചിലർ വൻതുക മുടക്കി സ്പെഷൽ ബോട്ടുകൾ വിളിച്ച് സുരക്ഷി തയി ടങ്ങളിലേക്കു മാറി. എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യം സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളാ​ണ്. നീ​ലം​പേ​രൂ​ർ, കാ​വാ​ലം, പു​ളി​ങ്കു​ന്ന്, വെ​ളി​യ​നാ​ട്, രാ​മ​ങ്ക​രി, മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ അ​ധി​ക​വും ച​ങ്ങ​നാ​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് ര​ക്ഷാ​മാ​ർ​ഗം തേ​ടി പോ​കു​ന്ന​ത്. കാ​വാ​ല​ത്തുനി​ന്നു ര​ണ്ടും, പു​ളി​ങ്കു​ന്നി​ൽ നി​ന്ന് ഒ​രു ബോ​ട്ടും മാ​ത്ര​മാ​ണ് ച​ങ്ങ​നാ​ശേ​രി​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ കി​ട​ങ്ങ​റ കെ​സി പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ബോ​ട്ടു​ക​ൾ ക​ട​ന്നു​പോ​കാ​നാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​വാ​ലം, പു​ളി​ങ്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന ബോ​ട്ടു​ക​ൾ കി​ട​ങ്ങ​റ വ​രെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് പാ​ല​ത്തി​ന​പ്പു​റം ര​ണ്ടു ബോ​ട്ടു​ക​ൾ ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ര​തേ​ടി ആ​യി​ര​ങ്ങ​ൾ എ​ത്തു​ന്പോ​ൾ നി​ല​വി​ലെ ബോ​ട്ടു​ക​ൾ അ​പ​ര്യാ​പ്ത​മാ​ണ്. ബോ​ട്ടു​ക​ളു​ടെ കു​റ​വു​മൂ​ലം എ​ല്ലാ സ​മ​യ​ത്തും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കി​ട​ങ്ങ​റ​യി​ൽ ഉൗ​ഴം കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.

ഇ​നി​യും ജ​ല​നി​ര​പ്പ് ഉ​യ​രു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​വാ​ലം, പു​ളി​ങ്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു കൂ​ടു​ത​ൽ ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. കി​ട​ങ്ങ​റ​യ്ക്കും ച​ങ്ങ​നാ​ശേ​രി​ക്കു​മി​ട​യി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ത്ത് ചെ​റു​ബോ​ട്ടു​ക​ളോ സു​ര​ക്ഷി​ത​മാ​യ യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്ത​ണം. ര​ക്ഷാ​മാ​ർ​ഗം തേ​ടി​പ്പോ​കു​ന്ന​വ​രി​ൽ വ​യോ​ധി​ക​രും ചി​കി​ൽ​സ​യി​ലി​രി​ക്കു​ന്ന രോ​ഗി​ക​ളു​മു​ണ്ട്. യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ന്പ​ടി​ക്കു​ന്ന കി​ട​ങ്ങ​റ​യി​ൽ അ​വ​ശ്യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു.

ഇ​തി​നി​ടെ എ​സി റോ​ഡി​ലൂ​ടെ ടി​പ്പ​റു​ക​ളി​ലും മ​റ്റും ആ​ളു​ക​ൾ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ൾ തേ​ടി യാ​ത്ര തു​ട​ങ്ങി. വ​ള്ള​ത്തി​ലും ആ​ല​പ്പു​ഴ​യി​ലേ​ക്ക് ചി​ല​രെ​ത്തി.

മാ​ന്നാ​ർ, നി​ര​ണം, ത​ല​വ​ടി, മു​ട്ടാ​ർ, വീ​യ​പു​രം, എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യി പ​ലാ​യ​നം ആ​രം​ഭി​ച്ച​ത്. മി​ക്ക കു​ടും​ബ​ങ്ങ​ളും ക്യാ​ന്പു​ക​ൾ ഉ​പേ​ക്ഷി​ച്ച് ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് ശ​ര​ണം തേ​ടു​ന്ന​ത്. പോ​ലീ​സും, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും, റ​വ​ന്യു വ​കു​പ്പും നി​ർ​ബ​ന്ധി​ച്ചാ​ണ് ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ-​എ​ട​ത്വ സം​സ്ഥാ​ന​പാ​ത​യി​ൽ കേ​ള​മം​ഗ​ലം, ചെക്കി​ടി​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി