വി. ദി​ന​ക​ര​ന്‍റെ ഉ​പ​വാ​സം ഇ​ന്ന്
Saturday, August 8, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: ധീ​വ​ര സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ ഇ​ന്ന് ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്നു. ധീ​വ​ര​സ​ഭ പു​ന്ന​പ്ര 51-ാം ന​ന്പ​ർ ക​ര​യോ​ഗം അ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ഉ​പ​വാ​സം. കോ​വി​ഡും മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​ന​വും മൂ​ലം തൊ​ഴി​ൽ ര​ഹി​ത​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക​സ​ഹാ​യ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റും അ​നു​വ​ദി​ക്കു​ക, തീ​ര​മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​​ക്കു​ക, അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ്യ​ത്തി​ന്‍റെ വ​ര​വ് നി​രോ​ധി​ക്കു​ക, ക​ട​ലാ​ക്ര​മ​ണ നി​രോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹാ​ർ​ബ​ർ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ക, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കുു​ക, ക​രി​മ​ണ​ൽ ഖ​ന​നം നി​ർ​ത്തി​വ​യ്ക്കു​ക, പ്ര​ള​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, മ​ത്സ്യ​ബ​ന്ധ​ന വി​പ​ണ​ന മാ​ർ​ഗ​രേ​ഖ ഭേദ​ഗ​തി ചെ​യ്യു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രി​ലു​ള​ള ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വയ്​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യിച്ചാ​ണ് ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​മേ​ഖ​ല​യി​ൽ വ്യാ​പ​നം ത​ട​യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം അ​വ​സാ​നി​പ്പി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ക​ര്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നും മ​ത്സ്യ വി​പ​ണ​നം ന​ട​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടു​മാ​ണ് ഉ​പ​വാ​സം. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ തോ​ട്ട​പ്പ​ള്ളി​യി​ൽ വി. ​ദി​ന​ക​ര​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ്, സെ​ക്ര​ട്ട​റി ആ​ർ. സ​ജി​മോ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.