ത​ണ​ൽമ​രം ക​ട​പു​ഴ​കി വീ​ണു
Saturday, August 8, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്ന ത​ണ​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. വ​ണ്ടാ​നം കു​റ​വ​ൻ തോ​ട് ജം​ഗ്ഷ​നു​കി​ഴ​ക്ക് വെ​ള്ളാ​പ്പ​ള്ളി​മു​ക്കി​നു സ​മീ​പ​ത്തെ തോ​ടി​ന്‍റെ ക​ര​യി​ൽ നി​ന്ന മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​ഴ​യ ന​ട​ക്കാ​വ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​ർ, വീ​ടു​ക​ൾ, പ​ല​ച​ര​ക്കു ക​ട എ​ന്നി​വ​യു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​രാ​റു​കാ​ർ ഇ​തു ചെ​വി​ക്കൊ​ണ്ടി​ല്ല​ന്ന് നാ​ട്ടുകാ​ർ പ​റ​ഞ്ഞു. രാ​ത്രി വീ​ശി​യടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ വൈ​ദ്യു​ത ക​ന്പി​ക​ളി​ലേ​ക്കാ​ണ് മ​രം പ​തി​ച്ച​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചി​രു​ന്ന അ​ടി​ത്ത​റ​യ്ക്കും കേ​ടു സം​ഭ​വി​ച്ചു.