കു​റു​പ്പെ​ന്ന ചി​ത്ര​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി ചാ​ക്കോ​യു​ടെ ഭാ​ര്യ​യും മ​ക​നും
Saturday, August 8, 2020 10:10 PM IST
ആ​ല​പ്പു​ഴ: പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യു​ള്ള ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്ര​മാ​യ കു​റു​പ്പി​നെ​തി​രെ നി​യ​മ​ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി കൊ​ല്ല​പ്പെ​ട്ട ഫി​ലിം റെ​പ്ര​സെ​ന്‍റേറ്റീ​വ് ചാ​ക്കോ​യു​ടെ ഭാ​ര്യ ശാ​ന്ത​മ്മ​യും മ​ക​ൻ ജി​തി​ൻ ചാ​ക്കോ​യും അ​റി​യി​ച്ചു. റി​ലീ​സ് ചെ​യ്യും മു​ന്പ് ചാ​ക്കോ​യു​ടെ കു​ടും​ബ​ത്തെ സി​നി​മ കാ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദു​ൽ​ഖ​ർ സ​ൽ​മാ​ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

സു​കു​മാ​ര​ക്കു​റു​പ്പി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കാ​നോ ചാ​ക്കോ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നോ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത​റി​യാ​നാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യും​മു​ന്പ് കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളെ ആ​രും സ​മീ​പി​ക്കു​ക​യോ അ​നു​വാ​ദം ചോ​ദി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ശാ​ന്ത​മ്മ​യും ജി​തി​നും പ​റ​ഞ്ഞു.

1984ലാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ചാ​ക്കോ​യു​ടെ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്്. ചാ​ക്കോ മ​രി​ക്കു​ന്പോ​ൾ ശാ​ന്ത​മ്മ ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത പി​താ​വ് ചാ​ക്കോ​യെ​യും കു​ടും​ബ​ത്തെ​യും എ​ങ്ങ​നെ​യാ​ണ് ക​ഥ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യ​ണം. എ​ന്തും വി​റ്റ് കാ​ശാ​ക്ക​ണ​മെ​ന്ന മ​ല​യാ​ള സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ നി​ല​പാ​ട് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്നും ജി​തി​ൻ പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സം നോ​ട്ടീ​സ് അ​യ​യ്ക്കു​മെ​ന്നും ശാ​ന്ത​മ്മ ചാ​ക്കോ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. ടി.​ടി. സു​ധീ​ഷ്, ജി​തി​ന്‍റെ സു​ഹൃ​ത്ത് അ​രു​ണ്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.