ചി​ക്ക​ൻ​പോ​ക്സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി ചെ​ന്ന കോ​ള​നി നി​വാ​സി​ക്ക് കോ​വി​ഡ്
Saturday, August 8, 2020 10:10 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ മ​ഠ​ത്തി​പ്പ​റ​ന്പ് കോ​ള​നി നി​വാ​സി​ക്കാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് കോ​ള​നി​യി​ലെ 42 കു​ടും​ബ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. യാ​തൊ​രു ത​യാ​റെ​ടു​പ്പു​മി​ല്ലാ​തെ പെ​ട്ടെ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തോ​ടെ കോ​ള​നി​യി​ലെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​യി. ഇ​ത​റി​ഞ്ഞ മ​ന്ത്രി തി​ലോ​ത്ത​മ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കോ​ള​നി നി​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​നെ​ത്തി. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ 42 കു​ടും​ബാം​ഗ​ങ്ങ​ളും സു​ര​ക്ഷി​ത​രാ​ണ് എ​ന്നു​ള​ള​തും ആ​ശ്വാ​സ​ത്തി​ന് വ​ക​യൊ​രു​ക്കി.

റി​സ​ൽ​ട്ടു​ക​ൾ നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും 14 ദി​വ​സ​വും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം എ​ന്നു​ള​ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം പാ​ലി​ച്ച കോ​ള​നി നി​വാ​സി​ക​ൾ​ക്ക് മ​ന്ത്രി​യും പ​ഞ്ചാ​യ​ത്തും നേ​രി​ട്ട് എ​ത്തി ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​തോ​ടൊ​പ്പം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള​ള ആ​യൂ​ർ​വേ​ദ​ ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നോ​ടൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു​വി​നു, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ര​മാ​മ​ദ​ന​ൻ, സു​ധ​ർ​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ് എ​ന്നി​വ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.