ച​ങ്കി​ടി​പ്പേ​റ്റി പ​ന്പ​യി​ലെ​യും അ​ച്ച​ൻ​കോ​വി​ലാ​റിലെ​യും ജ​ല​നി​ര​പ്പ്
Saturday, August 8, 2020 10:08 PM IST
മാ​വേ​ലി​ക്ക​ര/​ചെ​ങ്ങ​ന്നൂ​ർ: പ​ന്പ​യാ​റി​ലും അ​ച്ച​ൻ​കോ​വി​ലാ​റി​ലും ജ​ല നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​രപ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ ച​ങ്കി​ടി​പ്പ് ഏ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ആ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് വ​ലി​യ ദു​രി​ത​മാ​ണ് തീ​ര​നി​വാ​സി​ക​ൾ​ക്ക് ഉ​ണ്ടാ​ക്കി​യ​ത്. പ​ന്പ​യാ​റി​ലും അ​ച്ച​ൻ കോ​വി​ലാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​രി​ൽ നി​ല​വി​ൽ 18 ക്യാ​ന്പു​ക​ളും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മാ​വേ​ലി​ക്ക​ര​യി​ൽ ര​ണ്ടു​ ക്യാ​ന്പും തു​റ​ന്നി​ട്ടു​ണ്ട്.

ചെ​ങ്ങ​ന്നൂ​രി​ൽ 143 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 564ആ​ളു​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. ചെ​റി​യ​നാ​ട് വി​ല്ലേ​ജി​ലെ ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ ചെ​റി​യ​നാ​ട് വി​ജ​യ​ല​ക്ഷ്മി എ​ച്ച്എ​സ്എ​സി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. തി​രു​വ​ൻ​വ​ണ്ടി​യൂ​ർ വി​ല്ലേ​ജി​ലെ 12 കു​ടും​ബ​ങ്ങ​ളി​ലാ​യി 56പേ​രെ ഇ​ര​മ​ല്ലി​ക്ക​ര ഹി​ന്ദു യു​പി​എ​സി​ലേ​ക്കും, മൂ​ന്നു​കു​ടും​ബ​ങ്ങ​ളി​ലാ​യി 14പേ​രെ തി​രു​വ​ൻ​വ​ണ്ടൂ​ർ എ​ച്ച്എ​സ്എ​സി​ലേ​ക്കും മാ​റ്റി പാ​ർ​പ്പി​ച്ചു. എ​ണ്ണ​യ്ക്കാ​ട് വി​ല്ലേ​ജി​ലെ അ​ഞ്ചു​കു​ടും​ബ​ങ്ങ​ളി​ലാ​യി 22 പേ​രെ എ​ണ്ണ​യ്ക്കാ​ട് പ​ക​ൽ വീ​ട് ക്യാ​ന്പി​ലും, ഒ​ന്പ​തു കു​ടും​ബ​ങ്ങ​ളി​ലെ 29പേ​രെ ബു​ധ​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കും, അ​ഞ്ചു​കു​ടും​ബ​ങ്ങ​ളി​ലെ 22 പേ​രെ ത​ച്ചു​ർ പ​ക​ൽ വീ​ട് ക്യാ​ന്പി​ലേ​ക്കും, ഒ​ന്പ​തു​കു​ടും​ബ​ങ്ങ​ളി​ലെ 29 പേ​രെ ബു​ധ​ന്നൂ​ർ ജി. ​എ​ച്ച്. എ​സി​ലേ​ക്കും, എ​ട്ടു​ കു​ടും​ബ​ങ്ങ​ളി​ലെ 24 പേ​രെ എ​ണ്ണ​യ്ക്കാ​ട് യു​പി​എ​സി ലേ​ക്കും മാ​റ്റി പാ​ർ​പ്പി​ച്ചു. മു​ള​ക്കു​ഴ വി​ല്ലേ​ജി​ലെ ഏ​ഴു​കു​ടും​ബ​ങ്ങ​ളി​ലെ 28പേ​രെ ചെ​ങ്ങ​ന്നൂ​ർ എ​ൽ​പി​എ​സ് പെ​ര​ള​ശേ​രി സ്കൂ​ളി​ലേ​ക്കും, 17 കു​ടും​ബ​ങ്ങ​ളി​ലെ 62 പേ​രെ എം​പി യു​പി​എ​സ് പു​ത്ത​ൻ​കാ​വി​ലേ​ക്കും മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ വി​ല്ലേ​ജി​ലെ നാ​ലു​കു​ടും​ബ​ങ്ങ​ളി​ലാ​യി 18 പേ​രെ കീ​ച്ചേ​രി​മേ​ൽ ജെ​ബി​എ​സ് സ്കൂ​ളി​ലേ​ക്കും, 21 കു​ടും​ബ​ങ്ങ​ളി​ലെ 82പേ​രെ എ​സ്‌​സി​ആ​ർ​വി ടി​ടി​ഐ അ​ങ്ങാ​ടി​ക്ക​ലി​ലേ​ക്കും, ആ​റു​കു​ടും​ബ​ങ്ങ​ളി​ലെ 25 പേ​രെ വാ​ഴ​ർ​മം​ഗ​ലം മാ​ർ​ത്തോ​മാ​പ​രീ​ക്ഷ ഹാ​ളി​ലേ​ക്കും, ഏ​ഴു​ കു​ടും​ബ​ങ്ങ​ളി​ലാ​യി 31പേ​രെ വാ​ഴ​ർ​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലേ​ക്കും, 5 കു​ടും​ബ​ങ്ങ​ളി​ലാ​യി 26 പേ​രെ വാ​ഴ​ർ​മം​ഗ​ലം പ​ഴ​യ മാ​രു​പ്പ​ച്ച​യി​ലേ​ക്കും, 12 കു​ടും​ബ​ങ്ങ​ളി​ലാ​യി 52 പേ​രെ പു​ത്ത​ൻ​കാ​വ് ഓ​ർ​ത്ത​ഡോ​ക്സ് പാ​രി​ഷ് ഹാ​ളി​ലേ​ക്കും മാ​റ്റി. വെ​ണ്മ​ണി ത​ട്ട​പ്പ​ള്ളി യു​പി​എ​സി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ​യും മാ​ന്നാ​ർ കു​ട്ട​ന്പേ​രൂ​ർ എ​സ്കെ​വി സ്കൂ​ളി​ൽ 11 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 37 പേ​രേ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

മാ​വേ​ലി​ക്ക​ര​യി​ൽ ര​ണ്ടു ക്യാ​ന്പു​ക​ളി​ലാ​യി 13 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 22 പേ​രേ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​ഴ​ക്ക​ര കു​ന്നം ഗ​വ. എ​ൽ​പി​എ​സി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ന്പ​തു​പേ​രേ​യും, വെ​ട്ടി​യാ​ർ എ​ൽ​പി സ്കൂ​ളി​ൽ 11 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 13 പേ​രേ​യു​മാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ചെ​ങ്ങ​ന്നൂ​ർ-​കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ പു​ത്ത​ൻ​കാ​ഴ് ഭാ​ഗ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യു​മാ​ണ്.