വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Friday, August 7, 2020 10:27 PM IST
അ​ന്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സാ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ക​ല​മ​റ്റ​ത്തി​ൽ ഹൗ​സ് മ​നേ​ഷാ(37)​ണ് മ​രി​ച്ച​ത്.

2017 ഫെ​ബ്രു​വ​രി 14ന് ​പു​ന്ന​പ്ര ക​ളി​ത്ത​ട്ട് ജം​ഗ്ഷ​നു തെ​ക്കു​വ​ശ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യ ക്ഷ​ത​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും തു​ട​ർ ചി​കി​ത്സ ന​ട​ത്തി വ​രി​ക​യു​മാ​യി​രു​ന്നു. ന​ട​ന്നു റോ​ഡ് ക്രോ​സ് ചെ​യ്യ​വെ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി എ​ഴു​ന്നേ​റ്റു ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വീ​ട്ടി​ൽ ഒ​രേ കി​ട​പ്പി​ലാ​യി​രു​ന്നു. പു​ന്ന​പ്ര​യി​ൽ ഒ​രു മ​ത്സ്യ​ക്ക​ന്പ​നി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഡാ​മി​യാ​ന പീ​റ്റ​ർ വി​യാ​നി, മ​ക്ക​ൾ: സ്മി​ജോ, സ്മി​ല.